യെരുശലേം ദൈവാലയം പുനര്‍നിര്‍മ്മിക്കണമെന്ന് യെരുശലേം ദിനത്തില്‍ മന്ത്രിമാരുടെ ആഹ്വാനം
യെരുശലേം: യിസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിറും സഹ ഓട്സ്മ യാഹൂദിറ്റ് നിമസാനിംഗും, യിത്സാക്ക് ക്രോയിസറും യെരുശലേം ദിനത്തില്‍ യഹൂദന്റെ നഷ്ടപ്പെട്ട യെരുശലേം ദൈവാലയം പുനര്‍ നിര്‍മ്മിക്കണമെന്ന് ആഹ്വാനം ചെയ്തു.
ദൃഢനിശ്ചയത്തിന്റെയും പ്രതിരോധത്തിന്റെയും ഫലമായി ടെമ്പിള്‍ മൌണ്ടില്‍ ഞങ്ങള്‍ ഭരണം പുനസ്ഥാപിച്ചു. ബെന്‍ഗ്വിര്‍ പ്രഖ്യാപിച്ചു.
ഈ വര്‍ഷം റമദാന്‍ ഏറ്റവും ശാന്തമായിരുന്നു. പ്രതിരോധത്തിനു നന്ദി. ടെമ്പിള്‍ മൌണ്ട് നമ്മുടെ കൈകളിലാണ്.
1967-ലെ 6 ദിവസത്തെ യുദ്ധത്തില്‍ യിസ്രായേല്‍ യെരുശലേമിനെ വീണ്ടും ഏകീകരിച്ചതിന്റെ പ്രതീകമായി പഴയ നഗരത്തിലൂടെയുള്ള വാര്‍ഷിക യെരുശലേം ദിന പതാക മാര്‍ച്ചിന് മുന്നോടിയായി ബെന്‍ഗ്വിറും, ക്രോയിസറും ടെമ്പിള്‍മൌണ്ടില്‍ പതാക വീശി.
തുടര്‍ന്ന് രണ്ടു നേതാക്കളും യിസ്രായേല്‍ പതാക പിടിച്ചുകൊണ്ട് ഡോം ഓഫ് ദി റോക്കിനു സമീപം മുത്തം ചെയ്യുകയും പാട്ടു പാടുകയും ചെയ്തു.
മെയ് 14-നു സൂര്യാസ്തമയത്തില്‍ ആരംഭിച്ച് മെ/ 15-ന് രാത്രി അവസാനിക്കുന്നതു വരെയാണ് യെരുശലേം ദിനമായി ആചരിച്ചത്.
അന്ന് ദേശീയ അവധി ദിനമാണ്. എല്ലാ പള്ളികളും ഒഴിവാക്കി ദൈവാലയം നിര്‍മ്മിക്കാന്‍ സമയമായി.
ക്രോയിസര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദൈവവചന പ്രകാരം മൂന്നാം യെരുശലേം ദൈവാലയം നിര്‍മ്മിക്കുന്നത് എതിര്‍ക്രിസ്തു യിസ്രായേലില്‍ ഭരണം ആരംഭിക്കുന്ന സമയത്താണ്.
ഇതിനു മുന്നോടിയായി സംഭവിക്കേണ്ടത് ക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവാണ്.
അതിനുശേഷം ഒട്ടനവധി സംഭവങ്ങള്‍ക്കുശേഷമാകും ദൈവാലയം പുനര്‍നിര്‍മ്മിക്കുക.

