2023-ല്‍ ലോകത്ത് 4,998 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, 14,766 ചര്‍ച്ചുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു
കാലിഫോര്‍ണിയ: 2023-ല്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായി നടന്ന ആക്രമണങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ക്രിസ്ത്യന്‍ സംഘടന.
അന്താരാഷ്ട്ര ക്രിസ്ത്യന്‍ പീഢന നിരീക്ഷണ ഗ്രൂപ്പായ ഓപ്പണ്‍ ഡോര്‍സ് അതിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് വേള്‍ഡ് വാച്ച് ലിസ്റ്റ് 2024-ല്‍ പുറത്തിറക്കി.
ക്രിസ്ത്യന്‍ പീഢനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ 60തിലധികം രാജ്യങ്ങളിലെ പീഢനങ്ങള്‍ നിരീക്ഷിക്കുകയും ഏറ്റവും മോശമായ 50 രാജ്യങ്ങളുടെ റാങ്കിംഗാണ് വെളിപ്പെടുത്തിയത്.
2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം ലോകത്ത് 365 ദശലക്ഷത്തിലധികം ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ കടുത്ത പീഢനങ്ങള്‍ നേരിടുന്നുണ്ടെന്ന് ഓപ്പണ്‍ ഡോര്‍സ് പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച് 2023-ല്‍ പ്രതിദിനം കുറഞ്ഞത് 13 ക്രിസ്ത്യാനികളെങ്കിലും അവരുടെ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നു. ആകെ 4998 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ സമയത്ത് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ 14766 ആരാധനാലയങ്ങളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും സ്വത്തുക്കളും ആക്രമിക്കപ്പെട്ടു.
വിശ്വാസത്തിന്റെ പേരില്‍ 4126 പേര്‍ തടവിലാക്കപ്പെട്ടു. 2,95,120 ക്രൈസ്തവര്‍ നാടും വീടും ഉപേക്ഷിച്ച് പാലായനം ചെയ്തു. ഓപ്പണ്‍ ഡോര്‍സിന്റെ യുഎസ് സിഇഒ റയാന്‍ ബ്രൌണ്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
2024 ലിസ്റ്റ് പ്രകാരം 50 രാഷ്ട്രങ്ങളില്‍ ക്രൈസ്തവരെ പീഢിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ഉത്തര കൊറിയതന്നെയാണ്.
തുടര്‍ന്നുള്ള സ്ഥനങ്ങളില്‍ യഥാക്രമം സൊമാലിയ, ലിബിയ, എറിത്രിയ, യെമന്‍, നൈജീരിയ, പാക്കിസ്ഥാന്‍, സുഡാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെയാണ്. 11-മത് ആണ് ഇന്ത്യയുടെ സ്ഥാനം.

