തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചില്‍ വീണ്ടും അതിക്രമത്തിനു ശ്രമം
അങ്കാര: തുര്‍ക്കിയിലെ എസ്കിസെഫറിലെ പ്രൊട്ടസ്റ്റന്റ് ചര്‍ച്ചിനുള്ളിലേക്ക് മദ്യപിച്ചെത്തിയ രണ്ടു പേര്‍ അതിക്രമത്തിനു ശ്രമിച്ചു. ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ ആക്രമണത്തെയാണ് ഈ ചര്‍ച്ച് അഭിമുഖീകരിച്ചത്.
തുര്‍ക്കിയിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് ഈ സംഭവം. ആദ്യത്തെ ആക്രമണം ഒക്ടോബര്‍ 29-ന് നടന്നു.
തുടര്‍ന്നു ഇപ്പോഴത്തെ സംഭവം നവംബര്‍ 25-നായിരുന്നു നടന്നത്. ഭാഗ്യവശാല്‍ സഭയുടെ പാസ്റ്റര്‍ അര്‍ത്തുല്‍ ടോകറ്റ്ലിയുടെ പെട്ടന്നുള്ള ക്ഷമാശീലമായ ഇടപെടലും നിയമപാലകരില്‍നിന്നുള്ള വേഗത്തിലുള്ള പ്രതികരണവും കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയില്ല.
ഒരു ജോലിസ്ഥലത്തെ വസ്തുവില്‍ ഭീഷണിപ്പെടുത്തുകയും അതിക്രമിച്ചു കയറുകയും ചെയ്തു എന്ന കുറ്റം ചുമത്തി രണ്ടു പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ ജയിലിലടച്ചു.
ചര്‍ച്ചിന്റെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് സജീവമായി നിരീക്ഷണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉയര്‍ന്ന സുരക്ഷാ നടപടികള്‍ കൈക്കൊണ്ടു.
യിസ്രായേലും ഹമാസുമായുള്ള യുദ്ധത്തിന്റെ സാഹചര്യം ഈ സംഭവുമായി ബന്ധമുണ്ടോ എന്നു വ്യക്തമല്ലെന്നും വിദേശ രാജ്യങ്ങളുമായോ സ്ഥാപനങ്ങളുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഞങ്ങള്‍ തുര്‍ക്കിക്കാരാണെന്നും പാസ്റ്റര്‍ ടോക്റ്റലി പ്രതികരിച്ചു.
തെക്കു പടിഞ്ഞാറെ ഏഷ്യയിലെ അനറ്റോളിയന്‍ ഉപദ്വീപിലും തെക്കുകിഴക്കന്‍ യൂറോപ്പിലെ ബാള്‍ക്കന്‍ പ്രദേശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഒരു യൂറോപ്യന്‍ രാജ്യമാണ് തുര്‍ക്കി. ഇവിടത്തെ 99.8 ശതമാനം ആളുകളും മുസ്ളീങ്ങളാണ്. 0.2 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.