തട്ടിക്കൊണ്ടുപോയി മതംമാറ്റിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് തിരികെ എത്തിച്ചു

തട്ടിക്കൊണ്ടുപോയി മതംമാറ്റിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് തിരികെ എത്തിച്ചു

Breaking News Global

തട്ടിക്കൊണ്ടുപോയി മതംമാറ്റിയ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് തിരികെ എത്തിച്ചു
സാഹോര്‍ ‍: പാക്കിസ്ഥാനില്‍ കഴിഞ്ഞ മാസം വീട്ടില്‍ ആക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതംമാറ്റത്തിനു ഇരയായ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചു.

പഞ്ചാബ് പ്രവിശ്യയിലെ ക്രിസ്ത്യന്‍ കുടുംബത്തിലെ ബീനിഷ് ജാവൈദ് എന്ന കൌമാരക്കാരിയെയാണ് വീണ്ടെടുത്തത്.

പെണ്‍കുട്ടി പറയുന്നത്: മാര്‍ച്ച് 23-ന് ബീനിഷ് ലാഹോറിലെ തന്റെ ഭവനത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയില്‍ ആയിരുന്നപ്പോള്‍ പെട്ടന്ന് പവര്‍കട്ടുണ്ടായി. ഇരുട്ട് സമയത്ത് വീടിന്റെ വാതില്‍ തുറന്നു. ഈ സമയത്ത് അപരിചിതനായ ഒരാളും ഒരു സ്ത്രീയും കൂടി തന്റെ മുഖം മറച്ചുകൊണ്ടു വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.

ഒരു കാറില്‍ കയറ്റി എവിടേക്കോ കൊണ്ടുപോയി എന്നു പറഞ്ഞു. പിന്നീട് തന്നെ ഒരു മോസ്ക്കില്‍ കയറ്റി മതം മാറുന്നതായി ഉരുവിടണമെന്നു പുരോഹിതന്‍ ആവശ്യപ്പെട്ടു. ഇതു നിരസിച്ചപ്പോള്‍ ചുറ്റും നിന്ന ചിലര്‍ മര്‍ദ്ദിക്കുവാന്‍ തുടങ്ങി.

തുടര്‍ന്നു ബ്ളാങ്കായ ഒരു വെള്ള പേപ്പറില്‍ ഒപ്പിടീക്കുകയും ചെയ്തു. സംഭവശേഷം ബീനിഷിന്റെ വീട്ടുതകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു അന്വേഷണം നടത്തി വരികയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം പോലീസ് ബീനിഷിനെ പാര്‍പ്പിച്ചിരുന്ന പ്രദേശം കണ്ടെത്തി. ലാഹോറിനു 200 മൈല്‍ ദൂരമുള്ള ഹറൂനാബാദായിരുന്നു ഇവിടം.

പോലീസ് പെണ്‍കുട്ടിയെ വീണ്ടെടുക്കുകയും പ്രതികളായ 3 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി.
മുഹമ്മദ് റാംസ, മൂജ് അലി, അസിയ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്നു വീട്ടുകാര്‍ വളരെ പ്രാര്‍ത്ഥനയിലായിരുന്നു.

മടങ്ങിവരുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലുമായിരുന്നു. ബീനിഷിന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനം കോടതി റദ്ദാക്കും. പാക്കിസ്ഥാനില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.