രക്തം നല്‍കാന്‍ ആളുകള്‍ എത്തുന്നില്ല, രക്തബാങ്കുകളില്‍ ക്ഷാമം

രക്തം നല്‍കാന്‍ ആളുകള്‍ എത്തുന്നില്ല, രക്തബാങ്കുകളില്‍ ക്ഷാമം

Breaking News Kerala

രക്തം നല്‍കാന്‍ ആളുകള്‍ എത്തുന്നില്ല, രക്തബാങ്കുകളില്‍ ക്ഷാമം
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നല്‍കാന്‍ ആളുകള്‍ എത്താതായതോടെ സംസ്ഥാനത്തെ രക്ത ബാങ്കുകളില്‍ രൂക്ഷമായ രക്ത ക്ഷാമം.

കോവിഡ് പകരുമോ എന്ന ഭയം മൂലം പലരും രക്തം നല്‍കാന്‍ മടിക്കുകയാണ്. കോവിഡ് ആയതിനാല്‍ പുറത്ത് സംഘടനകളൊന്നും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നില്ല. എന്നാല്‍ രക്ത ദാനത്തിലൂടെ രോഗം പകരില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കുന്നു.

18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ കോവിഡ് വാക്സിന്‍ എടുത്തു തുടങ്ങുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നും ആശങ്കയുണ്ട്. യുവാക്കളാണ് രക്തദാനത്തിനായി മുന്നോട്ടു വരുന്നവരിലേറെയും. വാക്സിന്‍ എടുത്താല്‍ ഉടന്‍ രക്തം നല്‍കാനാവുകയുമില്ല.

അതേസമയം 18 കഴിഞ്ഞവര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കുന്നതിനാല്‍ രക്തം കിട്ടാത്ത സ്ഥിതി ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും നാഷണല്‍ ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ കൌണ്‍സിലിന്റെ നിര്‍ദ്ദേശം തെറ്റായി വ്യാഖ്യാനിച്ചതാണ് ആശങ്ക സൃഷ്ടിച്ചതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.