റോമന്‍ ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളെ ശരിവയ്ക്കുന്നു

റോമന്‍ ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളെ ശരിവയ്ക്കുന്നു

Asia Breaking News Europe

റോമന്‍ ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളെ ശരിവയ്ക്കുന്നു

ലണ്ടന്‍: റോമന്‍ കാലഘട്ടത്തിലെ ഒരു ഗ്ളാഡിയേറ്ററുടെ അസ്ഥികൂടം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് ആദിമ ക്രൈസ്തവരുടെ കടുത്ത പീഢനങ്ങളുടെ നേര്‍ക്കാഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഇംഗ്ളണ്ടിലെ യോര്‍ക്ക് ആര്‍ക്കിയോളജിക്കല്‍ ട്രസ്റ്റിലെ പുരാവസ്തു ഗവേഷകന്‍ഡ്രിഫീല്‍ഡ് ടെറസില്‍നിന്നും കണ്ടെടുത്ത ഗ്ളാഡിയേറ്ററുടെ അസ്ഥികൂടമാണ് ഇപ്പോള്‍ ശാസ്ത്രലോകം ചര്‍ച്ച ചെയ്യുന്നത്.

യോര്‍ക്ക് എന്നറിയപ്പെടുന്ന ഒരു പ്രദേശത്ത് റോമന്‍ കാലഘട്ടത്തിലെ ഒരു സെമിത്തേരിയില്‍നിന്ന് കണ്ടെടുത്ത അസ്ഥികൂടത്തിന് മരിക്കുമ്പോള്‍ 26-നും 35-നും ഇടയില്‍ പ്രായമുള്ള ഒരു യുവാവിന്റെ അസ്ഥികൂടമാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു.

ആ മനുഷ്യന്‍ 1825-നും 1721-നും ഇടയില്‍ മരിച്ച് ആ കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടതായി കരുതപ്പെടുന്നു.

യോര്‍ക്കില്‍നിന്നും പുറത്തേക്കു പോകുന്ന പഴയ റോമന്‍ റോഡരുകിലാണ് ഈ സ്ഥലം. 2010-ല്‍ പുറത്തിറങ്ങിയ ഗ്ളാഡിയേറ്റേഴ്സ് ബാക്ക് ഫ്രം ദി ഡെഡ് എന്ന ഡോക്യുമെന്ററിയില്‍ പുരാവസ്തു ഗവേഷകര്‍ 8 യുവാക്കളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഇതിന് ശ്മശാന നാമകരണം ലഭിച്ചത്.

ഇപ്പോള്‍ കണ്ടെടുത്ത ഈ അസ്ഥികൂടത്തിന് ഗ്ളാഡിയേറ്റര്‍മാരും മൃഗങ്ങളും തമ്മിലുള്ള ജീവന്മരണ പോരാട്ടത്തിന്റെ ആദ്യത്തെ ഭൌതിക തെളിവാണെന്ന് പുതിയ ഗവേഷണം പറയുന്നു. ഒരു സിംഹത്തിന്റെയോ മറ്റോ കടിയേറ്റ പാടുകള്‍ പെല്‍വിസില്‍ കണ്ടെത്തി.

റോമക്കാര്‍ മനുഷ്യരം മൃഗങ്ങളും തമ്മിലുള്ള മനുഷ്യ-മൃഗയുദ്ധങ്ങള്‍ കലാസൃഷ്ടികളിലും രേഖകളിലും വര്‍ണ്ണിച്ചിട്ടുണ്ടെങ്കിലും ഗ്ളാഡിയേറ്റര്‍മാരുടയും മറ്റുള്ളവരെ രസിപ്പിക്കുന്നതിനായി അവര്‍ നേരിട്ട പോരാട്ടങ്ങളുടെയും ഭൌതിക തെളിവുകള്‍ വിരളമാണെന്നും ഗവേഷകര്‍ പറയുന്നു.

ഗ്ളാഡിയേറ്റര്‍ എന്ന പദത്തിന്റെ അര്‍ത്ഥം വാളെടുക്കുന്നവന്‍ എന്നാണ്. റോമന്‍ സാമ്രാജ്യ കാലത്ത് വന്യമൃഗങ്ങള്‍ കുറ്റവാളികള്‍ എന്നിവരുമായി അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ നടത്തി കാണികളെ രസിപ്പിച്ചിരുന്നു.

ഇവര്‍ രാജാക്കന്മാരുടെയും അധികാരികളുടെയും പ്രത്യേക അംഗീകാരം ലഭിച്ച അടിമകളെപ്പോലെയാണ് ജനം കണ്ടിരുന്നത്. ഒടുവില്‍ മരണമായിരുന്നു ഫലം. കടിയേറ്റ പാടുകള്‍ ഒരു സിംഹത്തിന്റെ അടയാളമായിരിക്കാം.

സെമിത്തേരിയില്‍ കുഴിച്ചിട്ടിരിക്കുന്ന അസ്ഥികൂടങ്ങള്‍ പട്ടാളക്കാരുടെയോ അടിമകളുടേയോ അല്ല, ഗ്ളാഡിയേറ്റര്‍മാരുടേതാണ്.

റോമന്‍ കാലഘട്ടത്തിലെ ഒരു യുദ്ധത്തിലോ വിനോദത്തിലോ വലിയ മാംസഭോജികളുമായുള്ള മനുഷ്യ പോരാട്ടത്തിന്റെ ആദ്യത്തെ അസ്ഥികൂട സ്ഥിരീകരണമാണിത്. യോര്‍ക്ക് സര്‍വ്വകലാശാലയിലെ പുരാവസ്തു വകുപ്പിലെ ഓസ്റ്റിയോ ആര്‍ക്കിയോളജി ലക്ചററായ മാലിന്‍ ഹോള്‍സ്റ്റ് പറഞ്ഞു.

ഗ്ളിയേറ്റര്‍മാര്‍ ഒരു യഥാര്‍ത്ഥ്യമായിരുന്നുവെന്നും അവര്‍ ഭയങ്കര ക്രൂരന്മാരോട് പോരാടിയിരുന്നുവെന്നുമുള്ള വസ്തുത ആദിമ ക്രൈസ്തവ സഭയിലെ അതിക്രൂര പീഢനങ്ങളെ ശരിവയ്ക്കുന്നുവെന്ന് ക്രൈസ്തവ മത നേതാക്കളും അഭിപ്രായപ്പെടുന്നു.

റോമന്‍ സാമ്രാജ്യം ക്രിസ്ത്യാനികളെ കൊന്നൊടുക്കുവാനായി അവലംബിച്ചിരുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണ് വിശ്വാസികളെ മൃഗങ്ങള്‍ക്കു ഭക്ഷിക്കാനായി അവയുടെ കൂട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നത്.

വന്യമൃഗങ്ങളുമായി മത്സരിക്കാന്‍ നിര്‍ബന്ധിതരായ ഗ്ളായിഡേറ്റര്‍മാരെ ജനക്കൂട്ടത്തെ രസിപ്പിക്കാനായി നിയോഗിച്ചിരുന്നു. ആദിമ സഭയിലെ വിശ്വാസികളെ ഇതേ ഭയാനകമായ വിധിക്ക് വിധേയരാക്കിയിരുന്നു. പലരെയും മൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തിരുന്നതായി ചരിത്രം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.