നാരങ്ങാ വെള്ളത്തില്‍ ഉപ്പിടരുത്, ഉപ്പ് കൂടിയാലുള്ള ദോഷം

നാരങ്ങാ വെള്ളത്തില്‍ ഉപ്പിടരുത്, ഉപ്പ് കൂടിയാലുള്ള ദോഷം

Health

നാരങ്ങാ വെള്ളത്തില്‍ ഉപ്പിടരുത്, ഉപ്പ് കൂടിയാലുള്ള ദോഷം

ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് പലര്‍ക്കും ശീലമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നമ്മുടെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് നാരങ്ങാ വെള്ളം. എന്നാല്‍ നാരങ്ങാ വെള്ളത്തില്‍ ഉപ്പിടരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

കാരണം ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തു പോകാന്‍ ഉപ്പ് അനുവദിക്കില്ല. പുത്തന്‍ വസ്ത്രങ്ങള്‍ ആദ്യമായി അലക്കുമ്പോള്‍ ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തശേഷം കഴുകിയാല്‍ നിറം പോകില്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്.

അതിനു കാരണം വസ്ത്രങ്ങളിലുള്ള നിറങ്ങളെയും കറകളെയും ഇളകി പോകുവാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്താന്‍ ഉപ്പിനു കഴിയും. അതുപോലെ ശരീരത്തിനകത്തുള്ള മാലിന്യങ്ങളെ പുറത്തുപോകാന്‍ ഉപ്പ് അനുവദിക്കില്ല.

കൂടാതെ കടുപ്പമേറിയ ചെങ്കല്‍ പാറകളെപ്പോലും ഉപ്പ് ദ്രവിപ്പിക്കും. ഉപ്പ് ശരീരത്തിന് ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറന്തള്ളുകയാണ്. വിയര്‍പ്പിലൂടെയാണ് ഇത് കൂടുതലായി സാധിക്കുന്നത്.

ഇതുകൂടാതെ മൂത്രം വഴിയും ഉപ്പ് നീക്കം ചെയ്യുന്നു. ഉപ്പ് ശരീരത്തില്‍ നിലനില്‍ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും. അതിനാല്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ചശേഷം മാത്രമേ ഏതു മരുന്നും ചികിത്സയും ഫലപ്രദമാകുകയുള്ളു.

പാമ്പ്, തേള്‍ തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനു പിന്നിലുള്ള രഹസ്യം ഇപ്പോള്‍ പിടികിട്ടിക്കാണുമല്ലോ? വിഷം വേഗത്തില്‍ ഇറങ്ങണമെങ്കില്‍ ഉപ്പ് ശരീരത്തില്‍ ഇല്ലാതിരിക്കണം.

തെങ്ങിന്റെ ചുവട്ടിലും മറ്റും ഉപ്പ് വിതറുന്നത് പാറകളും മറ്റും ദ്രവിച്ച് പോകുന്നതിനാണ്.

അതുപോലെ ദാഹിക്കുമ്പോഴും ഉപ്പിട്ട വെള്ളം കുടിച്ചാല്‍ ദാഹം ഇരട്ടിയാകുന്നതല്ലാതെ മറ്റൊരു ഗുണവുമില്ല. ബിപി കുറഞ്ഞാല്‍ അല്‍പം ഉപ്പുവെള്ളം ഉപയോഗിച്ചാല്‍ ബിപി കൂടും എന്നത് ശരിയാണ്.

ഉപ്പിനെ പുറംന്തള്ളാന്‍ വേണ്ടി ശരീര ധമനികള്‍ ശക്തിയില്‍ മര്‍ദ്ദം ഉപയോഗിച്ചതാണ് കാരണം. തല്‍ക്കാലം ആശ്വസമാണെങ്കിലും ശരീരം പിന്നീട് തളര്‍ന്നു പോകുവാന്‍ സാദ്ധ്യതയുണ്ട്. ഉപ്പിന്റെ ആധിക്യം മൂലം അസ്വസ്ഥത.

ശരീരമാകെ വേദന എന്നിവ അനുഭവപ്പെടുന്നു. ഉപ്പ് മൂത്രത്തില്‍ക്കൂടി നീക്കം ചെയ്യപ്പെടാതെ വന്നാല്‍ അത് അടിഞ്ഞുകൂടി കിഡ്നിയിലും മൂത്ര സഞ്ചിയിലും പരലുകളായികിടക്കുന്നു അതാണ് മൂത്രത്തിലെ കല്ല്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.