യിസ്രായേലില്‍ കൂടുതല്‍ സുവിശേഷം വ്യാപിപ്പിക്കാന്‍ മിഷന്‍ സംഘടന

യിസ്രായേലില്‍ കൂടുതല്‍ സുവിശേഷം വ്യാപിപ്പിക്കാന്‍ മിഷന്‍ സംഘടന

Asia Breaking News Europe

യിസ്രായേലില്‍ കൂടുതല്‍ സുവിശേഷം വ്യാപിപ്പിക്കാന്‍ മിഷന്‍ സംഘടന

യെരുശലേം: യിസ്രായേല്‍ എന്ന ചരിത്ര ഭൂമിയില്‍ എപ്പോഴും സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. അവിടത്തെ ജനത യഹൂദരല്ലാത്തവര്‍ മുസ്ളീങ്ങളായാലും അവരുടെ വിശ്വാസങ്ങള്‍ പരസ്യമായി പങ്കുവെയ്ക്കുവാന്‍ പലപ്പോഴും എതിര്‍പ്പുകളുണ്ടാകുന്നു.

ക്രൈസ്തവ മിഷന്‍ സംഘടനകള്‍ പലതും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ സുവിശേഷീകരണം പരമാവധി ആക്കാനുള്ള ഒരു പദ്ധതിയുമായാണ് ഇന്റര്‍നാഷണല്‍ഡ മീഡിയ മിനിസ്ട്രീസ് രംഗത്തു വന്നിരിക്കുന്നത്.

അവിടെ താമസിക്കുന്ന ധാരാളം ആളുകള്‍ മിശിഹായെക്കുറിച്ച് ആശയ വിനിമയം നടത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനു നാം വില കല്‍പ്പിക്കണം. സുവിശേഷ മാദ്ധ്യമങ്ങള്‍ എല്ലായ്പ്പോഴും ആളുകള്‍ക്ക് നല്ലൊരു കൈത്താങ്ങല്‍ കൊടുക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.

ഞങ്ങള്‍ അതുതന്നെയാണ് ചെയ്യുന്നതും. ഐഎംഎംന്റെ ഡെന്നിസ് ഗോസ്വിന്‍ പറയുന്നു. ഐഎംഎംന്റെ മാദ്ധ്യമ ശൃംഘലകള്‍ ലോകത്ത് ഏകദേശം 80 ഭാഷകളിലാണ് സുവിശേഷം പങ്കുവെയ്ക്കുന്നത്.

അവയില്‍ പലതും മിഡില്‍ ഈസ്റ്റില്‍ത്തന്നെയാണ്. സാറ്റലൈറ്റ് ചാനലുകള്‍ ക്രിസ്തുവിന്റെ പ്രത്യാശ പ്രക്ഷേപണം ചെയ്യുന്നു. മധ്യപൂര്‍വ്വ ദേശത്തുടനീളം ദൈവത്തിന്റെ വലിയൊരു നീക്കമാണ് നമ്മള്‍ കാണുന്നത്.

മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത് വലിയ വിപ്ളവം തന്നെയാണ്. യേശുവിന്റെ ചരിത്ര കഥകളും മറ്റും യിസ്രായേലില്‍ അവര്‍ എത്തിക്കുന്നു.

വാഗ്ദത്ത മിശിഹായിലേക്ക് വിരല്‍ ചൂണ്ടുവാന്‍ പ്രേരിപ്പിക്കുന്നു. യിസ്രായേലില്‍ ദൈവത്തിന്റെ ആത്മാവ് പരിവര്‍ത്തനം നടത്തുവാന്‍ ഏറ്റവും പ്രാര്‍ത്ഥിക്കുക. അദ്ദേഹം പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.