സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

Health

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

സ്ട്രോക്ക് അഥവാ മസ്തിഷ്ക്കാഘാതം എന്ന മാരകമായ രോഗാവസ്ഥ ഇന്നു മനുഷ്യരില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന ഒരു രോഗവുമാണിത്.

അപകട സാദ്ധ്യതാ ഘടകങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുന്നത് സ്ട്രോക്ക് തടയുന്നതിന് നിര്‍ണ്ണായകമാണ്. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്.

നാം പാഴാക്കുന്ന ഓരോ നിമിഷവും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സ്ട്രോക്കിനെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം.

ശരീരത്തിന്റെ ഒരു വശത്ത് പെട്ടന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ചശക്തി കുറയുക, അവ്യക്തത എന്നിവയാലോ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യ ചികിത്സ തേടേണ്ടതാണ്. കാരണം ഓരോ മിനിറ്റുകളും വിലപ്പെട്ടതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.