മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ

മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ

Breaking News India Top News

മതന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ.

മതവിദ്വേഷം, വിവേചനം, കലാപം എന്നിവ പ്രോത്സാഹിപ്പിക്കരുതെന്നും ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നും യു.എന്‍ അധികൃതര്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ജാഗ്രതാ ആക്രമണങ്ങള്‍, സദാചാര സംരക്ഷണ ആക്രമണങ്ങള്‍ എന്നിവ തടയുകയും കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം.

വിവേചന രഹിത നിയമങ്ങള്‍ നടപ്പാക്കണമെന്നും സ്ത്രീകള്‍, ദളിതര്‍ ഉള്‍പ്പെടയുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാകണം നിയമ നിര്‍മ്മാണമെന്നും യു.എന്‍ പ്രത്യേക സംഘം നിര്‍ദ്ദേശിക്കുന്നു.

ലിംഗ വിവേചനം, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണം എന്നിവയ്ക്കെതിരെ നടപടി എടുക്കണം.

വന്‍കിട പദ്ധതികള്‍ക്കായി വീടുകള്‍ തകര്‍ക്കുന്നതും ന്യൂനപക്ഷങ്ങളെ വീടുപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതും തടയണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.