ഭാര്യയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ ഭര്‍ത്താവ് ഉപജീവനം നല്‍കേണ്ടതില്ല; കര്‍ണാടക ഹൈക്കോടതി

ഭാര്യയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ ഭര്‍ത്താവ് ഉപജീവനം നല്‍കേണ്ടതില്ല; കര്‍ണാടക ഹൈക്കോടതി

Breaking News India

ഭാര്യയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടെങ്കില്‍ ഭര്‍ത്താവ് ഉപജീവനം നല്‍കേണ്ടതില്ല; കര്‍ണാടക ഹൈക്കോടതി

ബംഗളുരു: ഭാര്യ സാമ്പത്തികമായി സ്വതന്ത്രയും ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ വരുമാനം നേടുകയും മറ്റ് ആശ്രിതര്‍ ഇല്ലാത്തവരുമാണെങ്കില്‍ ഭര്‍ത്താവ് ജീവനാംശം നല്‍കാന്‍ നിര്‍ബന്ധിതനല്ലെന്ന് കര്‍ണാടക ഹൈക്കോടതി.

വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്ക് പ്രതിമാസം ജീവനാംശം നല്‍കാന്‍ കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അനുവദിച്ചു.

ഭര്‍ത്താവ് എപ്പോഴും ഭാര്യയെ സാമ്പത്തികമായി സഹായിക്കാന്‍ ബാദ്ധ്യസ്ഥനാണ് എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രം ജീവനാംശം അനുവദിക്കാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഡോ. ചില്ലാകുമാര്‍ സുമലത കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി.

2024-ല്‍ വിവാഹിതരായ ദമ്പതികള്‍ വിവാഹത്തിനു ഏതാനും മാസങ്ങള്‍ക്കുളളില്‍ വേര്‍ പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയിരുന്നു.

ഭര്‍ത്താവിന്റെ പ്രതിമാസ ശമ്പളം 60,646 രൂപയും ഭാര്യയുടെ പ്രതിമാസം ഏകദേശം 1 ലക്ഷം രൂപയുമാണെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.