ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു

ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു

Asia Breaking News Top News

ക്യൂബന്‍ ജയിലില്‍ കഴിയുന്ന പാസ്റ്ററുടെ മോചനത്തിനായി ഒപ്പു ശേഖരണം നടത്തുന്നു
ഹവാന: ക്യൂബയില്‍ ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് അറസ്റ്റ് വരിച്ച് രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന പാസ്റ്റര്‍ ലോറന്‍സോ റോസലസ് ഫജാര്‍ഡോ (50) യുടെ മോചനത്തിനായി അധികാരികള്‍ക്കു നല്‍കുന്ന പെറ്റീഷനില്‍ വിശ്വാസികളുടെ ഒപ്പു ശേഖരണം നടക്കുന്നു.

കഴിഞ്ഞ ജൂലൈ 11-ന് പാല്‍മ സോറിയാനോയില്‍ ആയിരക്കണക്കിനു ക്യൂബക്കാര്‍ സമാധാന പ്രതിഷേധ റാലി നടത്തിയിരുന്നു. കോവിഡ് മഹാമാരിയില്‍ രാജ്യത്ത് മരുന്നു ക്ഷാമവും, ഭക്ഷ്യ ക്ഷാമവും ഉണ്ടായിരുന്നു. ഇത് പരിഹരിക്കണണെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം ജനകീയ സമരങ്ങള്‍ നടന്നതിന്റെ ഭാഗമായായിരുന്നു പാല്‍മയിലും റാലി നടത്തിയത്.

ഇതില്‍ പാസ്റ്റര്‍ ലോറന്‍സോയും 17 കാരനായ മകനും തന്റെ സഭയിലെ ചില വിശ്വാസികളും പങ്കെടുത്തിരുന്നു. റാലിയില്‍ പങ്കെടുത്ത പ്രമുഖരില്‍ പാസ്റ്ററുള്‍പ്പെടയുള്ള ചിലരെ അറസ്റ്റു ചെയ്യുകയായിരുന്നു.

രാജ്യത്തെ അപമാനിക്കുകയും പൊതു സാമൂഹ്യ അന്തരീക്ഷം താറുമാറാക്കി എന്നീ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. പാസ്റ്ററും അറസ്റ്റിലായവരും ജയിലില്‍ കഴിയുകയാണ്. 3 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതുകൊണ്ട് തന്നെ ദൈവമക്കള്‍ ശക്തമായ പ്രാര്‍ത്ഥനയിലാണ്. രണ്ടു മാസം പിന്നിട്ടിട്ടും പാസ്റ്റര്‍ക്ക് മോചനം ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് ക്രൈസ്തവ സമൂഹം അധികാരികള്‍ക്ക് നിവേദനത്തിനൊരുങ്ങുന്നത്.

അതിനുവേണ്ടി പരമാവധി ഒപ്പു ശേഖരണം നടത്താനാണ് പദ്ധതി. പാസ്റ്റര്‍ ലാസറോസ് മോണ്ടി ഡി ഡിയോന്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനാണ്. ഇവിടെ നൂറോളം വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്നു.