അമരപ്പയര്‍ ചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍

അമരപ്പയര്‍ ചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍

Health

അമരപ്പയര്‍ ചേര്‍ത്ത വെള്ളം തിളപ്പിച്ചു കുടിച്ചാല്‍

നിരവധി പോഷകങ്ങളുടെ കലവറയാണ് അമരപ്പയര്‍ ‍. വിറ്റാമിന്‍ ബി, തയാമിന്‍ ‍, അയണ്‍ ‍, കോപ്പര്‍ ‍, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് അമരപ്പയര്‍ ‍.

10 ഗ്രാം അമരപ്പയര്‍ ചേര്‍ത്ത 200 മില്ലീ ലിറ്റര്‍ വെള്ളം തിളപ്പിച്ചത് രണ്ടു നേരമായി കുടിക്കുന്നത് മൂത്രാശയ രോഗങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.

അതുപോലെ കുറഞ്ഞ അളവിലെ ഗ്ളൈസമിക് ഇന്‍ഡെക്സ് അടങ്ങിയതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിന് വിറ്റാമന്‍ ബി വളരെ പ്രധാനപ്പെട്ടതാണ്.

അമരപ്പയറില്‍ ധാരാളം അയണും കോപ്പറും അടങ്ങിയതിനാല്‍ രക്തക്കുഴലുകളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് ഉത്തമമാണ്. മാത്രമല്ല അമരയുടെ വിത്തില്‍ ഫോളിയേറ്റ്, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഫോളിയേറ്റ് ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും, ഹൃദയാരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ചുവന്ന രക്താണുക്കളുടെ ഉദ്പ്പാദനത്തില്‍ സഹായിക്കുകയും ചെയ്യുന്നു.