വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ 450 കുടിയേറ്റ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നു
യെരുശലേം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ 450 കുടിയേറ്റ ഭവനങ്ങള്‍ പുതുതായി നിര്‍മ്മിക്കുവാന്‍ ഇസ്രായേല്‍ ടെന്‍ഡറുകള്‍ പ്രസിദ്ധീകരിച്ചു. ഇസ്രായേലിന്റെ നീക്കത്തെ പലസ്തീന്‍ എതിര്‍ത്തു.
വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ പിടി കുറെക്കൂടി ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. 2160 കുടിയേറ്റ ഭവനങ്ങള്‍കൂടി നിര്‍മ്മിക്കുവാനുള്ള അന്തിമ അംഗീകാരം ഇസ്രായേല്‍ നല്‍കിക്കഴിഞ്ഞു. വെസ്റ്റ് ബാങ്കില്‍ നിലവിലുള്ള നാല് കുടിയേറ്റ പ്രദേശങ്ങളിലാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്.
ഇസ്രായേല്‍ നടത്തുന്നത് യുദ്ധ കുറ്റമാണെന്ന് പലസ്തീന്‍ വിമോചന സംഘടന കുറ്റപ്പെടുത്തി. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നും ഇസ്രായേല്‍ നിര്‍മ്മാണ വകുപ്പുമന്ത്രി യൂറി ഏരിയല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രസിദ്ധപ്പെടുത്തിയിട്ടും കരാറുകാരെ ലഭിക്കാഞ്ഞതിനാലാണ് ടെന്‍ഡറുകള്‍ പുനപ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.