ചൈനയില്‍ ഹൌസ് ചര്‍ച്ചില്‍ പോലീസ് റെയ്ഡ്: 20 പേര്‍ അറസ്റ്റില്‍

Breaking News Global

ചൈനയില്‍ ഹൌസ് ചര്‍ച്ചില്‍ പോലീസ് റെയ്ഡ്: 20 പേര്‍ അറസ്റ്റില്‍
സിച്വാന്‍ ‍: തെക്കു പടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍ ഒരു ക്രൈസ്തവ ഹൌസ് ചര്‍ച്ചില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പസ്റ്റര്‍മാരടക്കം 9 പേരെ അറസ്റ്റു ചെയ്തു.

 

ജുവരി 20ന് രാവിലെ 9 മണിക്ക് സിച്വാനിലെ ലിങ്ഷോങിലെ ലിങ് ഷോങ് ഹൌസ് ചര്‍ച്ച് കേന്ദ്രീകരിച്ച് നടത്തിയ യോഗത്തിലായിരുന്നു പോലീസ് പരിശോധന. ലിങ്ഷോങ് നാഞ്ചോങ് തുടങ്ങിയ മേഖലകളില്‍നിന്നുള്ള വിശ്വാസികളാണ് ബാംബു മൌണ്ടന്‍വില്ല എന്ന വീട്ടില്‍വച്ച് രഹസ്യ യോഗം നടത്തിയത്.

 

രഹസ്യ സഭയിലെ വിശ്വാസികള്‍ പരസ്പര കൂട്ടായ്മയും ബന്ധവും സ്ഥാപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. യോഗത്തില്‍ രണ്ടു പാസ്റ്റര്‍മാരും 2 മിഷണറിമാരും, വിശ്വാസികളും ഉള്‍പ്പെടെ 70 പേരോളം സന്നിഹിതരായിരുന്നു.

10.30 നായിരുന്നു പോലീസ് റെയ്ഡ്. ഇവരില്‍ പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 20 പേരെ പോലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് കസ്റ്റഡിയിലാക്കുകയുമായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.