നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു

നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു

Africa Breaking News

നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവന്ന എഞ്ചിനീയര്‍ കുത്തേറ്റു മരിച്ചു

കമ്പാല: പ്രൊഫഷണല്‍ ജോലിക്കൊപ്പം സുവിശേഷ വേലയില്‍ സജീവമായി പ്രവര്‍ത്തിച്ചു വന്ന യുവ എഞ്ചിനീയര്‍ സുവിശേഷ വിരോധികളുടെ കൊലക്കത്തിക്കിരയായി.

കിഴക്കന്‍ ഉഗാണ്ടയില്‍ സിരോങ്കോ ജില്ലയിലെ എംബാലാ നഗരത്തിലെ നമാക്വിക്വി ഏരിയായിലെ എഞ്ചിനീയറായ ഹെര്‍ബര്‍ട്ട് (42) ആണ് കുത്തേറ്റു മരിച്ചത്.

നഗരത്തില്‍ത്തന്നെ ഒരു ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമകൂടിയായ ഹെര്‍ബര്‍ട്ട് തന്റെ ജോലിയോടൊപ്പം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയും സുവിശേഷകരെ സഹായിക്കുകയും ചെയിതിരുന്ന വ്യക്തിയാണ്. നിരവധി മുസ്ളീങ്ങളെ യേശുക്രിസ്തുവിങ്കലേക്ക് നയിക്കുകയും ചെയ്തിരുന്നു.

എംബലാ നഗരത്തിലും വിവിധ സ്ഥലങ്ങളിലും സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നു. ഇതേത്തുടര്‍ന്നു ഇസ്ളാമിക മതമൌലിക വാദികളില്‍നിന്നും വലിയ എതിര്‍പ്പുകളുമുണ്ടായിരുന്നു.

ഏപ്രില്‍ 8-നു ഹെര്‍ബര്‍ട്ട് ജോലിസ്ഥലത്തുനിന്നും വീട്ടിലേക്കുള്ള യാത്രയില്‍ ഒരു സംഘം ആയുധധാരികള്‍ കൊലചെയ്യുകയായിരുന്നു.

പിറ്റേ ദിവസം 9 മണിക്കാണ് ഹെര്‍ബര്‍ട്ടിന്റെ ജഡം വഴിയരികില്‍ കണ്ടെത്തിയത്. തലയ്ക്കും ശരീരത്തിലും ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ജഡം കണ്ടെത്തിയതെന്ന് സഭയുടെ പാസ്റ്റര്‍ പറഞ്ഞു.

ഹെര്‍ബര്‍ട്ട് തനിക്കു ലഭിക്കുന്ന പണത്തിന്റെ നല്ലൊരു ഭാഗവും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന വ്യക്തിയായിരുന്നുവെന്നും പാസ്റ്റര്‍ പറഞ്ഞു.

(സുരക്ഷാ ഭീഷണിയുള്ളതിനാല്‍ പാസ്റ്ററുടെ പേര് വെളിപ്പെടുത്തിയിട്ടില്ല)