ഐ പി സി ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികള്‍

Breaking News USA

ഐ പി സി ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികള്‍
ന്യുയോര്‍ക്ക്: ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ ഭാരവാഹികളായി ഡോ. ഇട്ടി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റര്‍ ജോണ്‍ തോമസ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ കെ. വി. ഏബ്രഹാം (സെക്രട്ടറി), ഉമ്മന്‍ എബനേസര്‍ (ജോ. സെക്രട്ടറി), സാം തോമസ് (ട്രഷറര്‍ ‍) എന്നിവരെ തിരഞ്ഞെടുത്തു.

 

ഡിസംബര്‍ 21നു ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ളിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാസ്റ്റര്‍ ജോസഫ് വില്യംസ് ഇലക്ഷന്‍ കമ്മീഷണററായിരുന്നു.
പ്രസിഡന്റ് ഡോ. ഇട്ടി ഏബ്രഹാം മുന്‍ വൈസ് പ്രസിഡന്റും, എഴുത്തുകാരനും, പ്രസംഗകനും ന്യുയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ളി പാസ്റ്ററുമാണ്. വൈസ് പ്രസിഡന്റ് ജോണ്‍ തോമസ് മുമ്പ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാളും ന്യുയോര്‍ക്കിലെ ഗോസ്പല്‍ അസംബ്ളി പാസ്റ്ററുമാണ്.

 

സെക്രട്ടറി കെ. വി. ഏബ്രഹാം മണക്കാല എഫ്റ്റിഎസ് മുന്‍ അദ്ധ്യാപകനും എലീം ഫുള്‍ ഗോസ്പല്‍ അസംബ്ളിയിലെ പാസ്റ്ററുമാണ്. ജോ. സെക്രട്ടറി ഉമ്മന്‍ എബനേസര്‍ എഴുത്തുകാരനും പിസിനാക്ക്, ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ്, കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളുമാണ്.

ട്രഷറര്‍ ബ്രദര്‍ സാം തോമസ് പിസിനാക്ക് ട്രഷറര്‍ ‍, ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ്, നാഷണല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റീജിയന്റെ മുന്‍ ട്രഷററായിരുന്നു.

Leave a Reply

Your email address will not be published.