യേശു വളര്‍ന്ന സ്ഥലം മുതല്‍ ബേര്‍ശേബ വരെയുള്ള ചരിത്ര റോഡ് ബൈബിള്‍ ഹൈവേയായി പ്രഖ്യാപിച്ച് യിസ്രായേല്‍
യെരുശലേം: ബൈബിള്‍ ചരിത്രത്തില്‍ 4000 വര്‍ഷത്തിലേറെയായി നില്‍ക്കുന്ന ഒരു പുരാതന ഇടനാഴിക്ക് ബൈബിള്‍ ഹൈവേ എന്നു നാമകരണം ചെയ്ത് യിസ്രായേല്‍ സന്ദര്‍ശകരെയും ബൈബിള്‍ പ്രേമികളെയും ലക്ഷ്യമിട്ട് യേശു വളര്‍ന്ന സ്ഥലമായ നസറേത്ത് മുതല്‍ ഹാഗാര്‍ ഉഴന്നു നടന്ന ബേര്‍ശേബ വരെയുള്ള 235 കിലോമീര്റര്‍ (146 മൈല്‍) ദൂരമുള്ള നിലവില്‍ റൂട്ട് 60 എന്ന ഹൈവേയ്ക്കാണ് ബൈബിള്‍ ഹൈവേ എന്ന് നാമകരണം ചെയ്തത്.
ഇതു സംബന്ധിച്ച് യിസ്രായേല്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച അംഗീകാരം നല്‍കി.
ബൈബിളിനെക്കുറിച്ചുള്ള ശരിയായ ധാരണ യഹൂദ വിരുദ്ധത എന്ന വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആളുകളെ സഹായിക്കുമെന്നാണ് യെരുലേമിലെ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ എംബസിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും വക്താവുമായ ഡേവിഡ് പാര്‍സണ്‍സ് ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
ബൈബിള്‍ ഹൈവേ കൂടുതല്‍ ഗതാഗത സൌകര്യത്തിനായി ഇരട്ടിയാക്കാനുള്ള നടപടിയും ആരംഭിച്ചു.
റോഡ് സുരക്ഷാ മന്ത്രി വ്യാഴാഴ്ച ഇത് ഉദ്ഘാടനം ചെയ്തു. 2029-ന്റെ രണ്ടാം പാദത്തില്‍ ഹൈവേ പൂര്‍ണ്ണമായി ഗതാഗതത്തിനു തുറന്നു കൊടുക്കും.
ഹൈവേ ബൈബിള്‍ ചരിത്ര പ്രാധാന്യമുള്ള പ്രധാന സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതാണ് പ്രത്യേകത.
ഹെബ്രോന്‍, മക്ബെലാ ഗുഹ, ബേത്ലഹേം, മോറിയാ മല, യെരുശലേം, ബേത് എലീം, ശീലോം, ശേഖേം, താബോര്‍ പര്‍വ്വതം, മെഗിദ്ദോ, നസറേത്ത് ഉള്‍പ്പെടെ പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു.

