റഷ്യ തട്ടിക്കൊണ്ടുപോയ ആയിരക്കണക്കിനു യുക്രൈനിയന്‍ കുട്ടികളെ മടക്കിക്കൊണ്ടുവരാന്‍ 25 മില്യണ്‍ ഡോളര്‍ സഹായവുമായി യു.എസ്.

റഷ്യ തട്ടിക്കൊണ്ടുപോയ ആയിരക്കണക്കിനു യുക്രൈനിയന്‍ കുട്ടികളെ മടക്കിക്കൊണ്ടുവരാന്‍ 25 മില്യണ്‍ ഡോളര്‍ സഹായവുമായി യു.എസ്.

Asia Breaking News USA

റഷ്യ തട്ടിക്കൊണ്ടുപോയ ആയിരക്കണക്കിനു യുക്രൈനിയന്‍ കുട്ടികളെ മടക്കിക്കൊണ്ടുവരാന്‍ 25 മില്യണ്‍ ഡോളര്‍ സഹായവുമായി യു.എസ്.

ക്വീവ്: റഷ്യ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ആയിരക്കണക്കിനു യുക്രൈനിയന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

റഷ്യയിലേക്ക് നാടുകടത്തപ്പെട്ടതോ അധിനിവേശ പ്രദേശങ്ങളിലേക്ക് നിര്‍ബന്ധിതമായി മാറ്റിയതോ ആയ കുട്ടികളെ തിരികെ കൊണ്ടുവരാനായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കി ആവിഷ്ക്കരിച്ച ഒരു സംരംഭമാണ് ബ്രിംഗ് കിഡ്സ് ബാക്ക് എ.എ.

20,000 ത്തിലധികം കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ യുക്രൈന്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ എത്രയോ മടങ്ങ് കൂടുതലാണ് ബ്രിംഗ് കിഡ്സ് ബാക്ക് യു.എയുടെ നേതാവായ മാക്സിം മാക്സിനോവ് പറയുന്നത്.

2023-ല്‍ അവര്‍ രണ്ട് പ്രസ്താവനകള്‍ നടത്തി. 7,44,000 വരുന്ന യുക്രൈനിയന്‍ കുട്ടികളെ റഷ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിനെക്കുറിച്ച് അവര്‍ അഭിമാനത്തോടെ പോസ്റ്റ് ചെയ്തത് ഞാന്‍ ഉദ്ധരിക്കുന്നു.

മാക്സിനോവ് പറഞ്ഞു. അതായിരുന്നു അവരുടെ ഒന്നാം നമ്പര്‍ പ്രസ്താവന. ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കമ്മറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് രണ്ടാമത്തേത്.

46,000 യുക്രൈനിയന്‍ കുട്ടികള്‍ക്ക് റഷ്യന്‍ പൌരത്വം നല്‍കിയതായി അവര്‍ പറഞ്ഞു. യുക്രൈന്‍ എന്നൊരു രാഷ്ട്രമില്ലെന്നും അവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ലെന്നും അവരുടെ കുടുംബങ്ങള്‍ അവരെ ഉപേക്ഷിച്ചുവെന്നും കുട്ടികളെ അവര്‍ പഠിപ്പിക്കുന്നു.

മനുഷ്യാവകാശ അഭിഭാഷകന്‍ ശരണ്‍ ജിത് പാര്‍മര്‍ ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കുട്ടികളെ കണ്ടെത്തി തിരികെ കൊണ്ടുവരാനായി 25 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. മാക്സിനോവ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.