ചിതലരിച്ച പണക്കെട്ടുകളുമായി കുട്ടികള്‍ തെരുവില്‍

ചിതലരിച്ച പണക്കെട്ടുകളുമായി കുട്ടികള്‍ തെരുവില്‍

Breaking News India

ചിതലരിച്ച പണക്കെട്ടുകളുമായി കുട്ടികള്‍ തെരുവില്‍
ബാങ്കുകളിലും പെട്ടികളിലുമൊക്കെയായി സൂക്ഷിച്ചുവച്ച പണം ചിതലരിച്ചു നശിച്ചതായ വാര്‍ത്തകള്‍ അടുത്തതാലത്തുണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ ആന്ധ്രാപ്രദേശില്‍നിന്നും അത്തരം ഒരു വാര്‍ത്ത കൂടി. കൃഷ്ണ ജില്ലയിലെ ബിജി ജമലയ്യ എന്ന ചെറുകിട വ്യവസായിയുടെ പണമാണ് കുട്ടികള്‍ കളിക്കാനായി തെരുവില്‍ കൊണ്ടുവന്നത്. തന്റെ സമ്പാദ്യമായ അഞ്ചുലക്ഷം രൂപ ഇരുമ്പ് പെട്ടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പെട്ടിതുറന്ന് നോക്കിയപ്പോള്‍ പണം മുഴുവനായി ചിതലരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പന്നി വില്‍പ്പനക്കാരനായ ജമലയ്യ വീടു വീടു വെയ്ക്കാനായി കരുതി വെച്ചതായിരുന്നു ഈ തുക.

ചിതലരിച്ച് ഉപയോഗശൂന്യമായ പണം അദ്ദേഹം പ്രദേശത്തെ റോഡില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് വിതരണം ചെയ്തു. കുട്ടികള്‍ അത്രയും വലിയ നോട്ടുകെട്ടുകളുമായി കറങ്ങുന്നതു കണ്ട പലരും പോലീസില്‍ വിവരം അറിയിച്ചതിനാല്‍ ആ പണത്തിന്റെ ഉറവിടം കണ്ടെത്തുകയായിരുന്നു.

Comments are closed.