5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും; യിസ്രായേലിന്റെ അത്ഭുത ഇന്‍ഹെയ്ലര്‍

5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും; യിസ്രായേലിന്റെ അത്ഭുത ഇന്‍ഹെയ്ലര്‍

Breaking News Middle East

5 ദിവസത്തിനുള്ളില്‍ കോവിഡ് ഭേദമാകും; യിസ്രായേലിന്റെ അത്ഭുത ഇന്‍ഹെയ്ലര്‍
യെരുശലേം: കോവിഡ് വൈറസിനെ പ്രതിരോധിക്കാനായി ലോകം തലപുകഞ്ഞാലോചിക്കുന്നതിനിടയില്‍ യെഹൂദ ദേശത്തുനിന്നും ഒരു ആശ്വാസ വാര്‍ത്ത.

അഞ്ചു ദിവസംകൊണ്ട് കോവിഡ് ഭേദമാക്കുന്ന അത്ഭുത ഇന്‍ഹെയ്ലര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് യിസ്രായേല്‍ ‍.

നദീര്‍ അബെര്‍ എന്ന പ്രൊഫസറാണ് ഇന്‍ഹെയ്ലറിന്റെ നിര്‍മ്മാതാവ്. എക്സോ-സിഡി 24 എന്ന മരുന്നാണ് ഇന്‍ഹെയ്ലറില്‍ രോഗികള്‍ക്കു പരീക്ഷണത്തിനായി നല്‍കിയത്. മരുന്ന് രേരിട്ട് ശ്വാസകോശത്തിലെത്തി വൈറസുകളെ ഇല്ലായ്മ ചെയ്യും.

96 ശതമാനമാണ് ഇന്‍ഹെയ്ലറിന്റെ ഫലപ്രാപ്തി. ടെല്‍ അവീവിലെ സൌമാസ്കി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 30 രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ 29 പേരും ഇന്‍ഹെയ്ലര്‍ ഉപയോഗത്തോടെ അതിവേഗം രോഗമുക്തി നേടിയെന്ന് അധികൃതര്‍ പറഞ്ഞു.

3 മുതല്‍ 5 ദിവസങ്ങള്‍ക്കുള്ളില്‍ രോഗികള്‍ ആശുപത്രി വിടുകയുണ്ടായി. ഒരു തവണ മാത്രമാണ് ഇവരില്‍ പലരും മരുന്ന് ഉപയോഗിച്ചത്. ആറു വര്‍ഷമായി കാന്‍സര്‍ ചികിത്സയ്ക്ക് എക്സോ-സിഡ് 24 ചികിത്സ് വികസിപ്പിക്കുന്നതിന്റെ ഗവേഷണത്തിലായിരുന്നു നദീര്‍ ‍.

കഴിഞ്ഞ 6 മാസമായി ഇതേ ചികിത്സാ രീതി കോവിഡിനെതിരെ പ്രയോഗിക്കാനുള്ള പരീക്ഷണത്തിലായിരുന്നു. ശ്വാസകോശത്തിലൂടെ മരുന്ന് നേരിട്ടെത്തുന്നു. പാര്‍ശ്വ ഫലങ്ങളൊന്നുമില്ല.