ഇന്‍ഡോര്‍ ജില്ലയില്‍ ഭിക്ഷാടകര്‍ക്ക് പണം നല്‍കിയാല്‍ കേസ്

ഇന്‍ഡോര്‍ ജില്ലയില്‍ ഭിക്ഷാടകര്‍ക്ക് പണം നല്‍കിയാല്‍ കേസ്

Breaking News India

ഇന്‍ഡോര്‍ ജില്ലയില്‍ ഭിക്ഷാടകര്‍ക്ക് പണം നല്‍കിയാല്‍ കേസ്

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയില്‍ ഭിക്ഷാടകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നു ജില്ലാ ഭരണകൂടം. ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

ജനുവരി 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നടപടികള്‍ക്കു മുന്നോടിയായി ഈ മാസം അവസാനം വരെ ഭിക്ഷാടനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഇന്‍ഡോര്‍ കളക്ടര്‍ അഷീഷ് സിംഗ് പറഞ്ഞു.

ഭിക്ഷാടനത്തിനായി ആളുകളെ ചൂഷണം ചെയ്യുന്ന നിരവധി സംഘങ്ങളെ പിടികൂടിയിട്ടുണ്ട്.

ഭിക്ഷാടനത്തിനു ഇരകളാകേണ്ടിവന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള എല്ലാ ഏര്‍പ്പാടുകളും ജില്ലാ ഭരണകൂടം ചെയ്തു വരികയാണെന്നും കളക്ടര്‍ പറഞ്ഞു.

യാചകര്‍ക്ക് ആരെങ്കിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും. യാചകരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് യാചകരെ പൂര്‍ണമായി നിരോധിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നത്.

ഡല്‍ഹി, ബംഗളുരും, ചെന്നൈ, ഹൈദരാബാദ്, ഇന്‍ഡോര്‍, ലഖ്നൌ, മുംബൈ, നാഗ്പൂര്‍, പാട്ന, അഹമ്മദാബാദ് നഗരങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.