തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ അക്രമത്തിനും ആരാധനാ നിഷേധിക്കലിനും ഇരയാകുന്നു
ഇസ്താംബുള്‍: തുര്‍ക്കിയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ 2023-ല്‍ തങ്ങളുടെ വിശ്വാസം പിന്തുടരുന്നതില്‍ എതിര്‍പ്പും വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ക്കും വിധേയരായതായി മനുഷ്യാവകാശ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
205 പ്രൊട്ടസ്റ്റന്റ് സഭകളില്‍ ചിലത് സ്വതന്ത്രമായതോ ആയ കൂട്ടായ്മകളിലും അവരുടെ ചര്‍ച്ചുകള്‍ ആക്രമിക്കപ്പെടുന്നതായും ശുശ്രൂഷകരായി പരിശീലിപ്പിക്കുന്നതിനു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതായും അസോസിയേഷന്‍ ഓഫ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് പുറത്തുവിട്ട മനുഷ്യാവകാശ ലംഘന റിപ്പോര്‍ട്ട് 2023-ല്‍ പറയുന്നു.
രേഖാമൂലമുള്ളതും വാക്കാലുള്ളതുമായ വിദ്വേഷ സംഭാഷണ സംഭവങ്ങളും ചില അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ക്രിസ്ത്യാനികളുടെ സ്വന്തം മത പ്രചാരകരെ പരിശീലിപ്പിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട് 2023-ല്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല, റിപ്പോര്‍ട്ടില്‍ പറയുന്നു. പല വിദേശ സഭാ നേതാക്കളും നാടുകടത്തപ്പെട്ടു, തുര്‍ക്കിയിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടു അല്ലെങ്കില്‍ അവരുടെ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു.
ഔദ്യോഗിക എതിര്‍പ്പു കാരണം ക്രിസ്ത്യന്‍ വിദ്യാഭ്യാസവും ശുശ്രൂഷാ പരിശീലനവും ഒരു വെല്ലുവിളിയായി തുടരുന്നു. പ്രൊട്ടസ്റ്റന്റുകളോ അവരുടെ സ്ഥാപനങ്ങളോ വിദ്വേഷ കുറ്റകൃത്യങ്ങളോ അതുമായി ബന്ധപ്പെട്ട ശാരീരിക അക്രമങ്ങളോ അനുഭവിച്ചത് വിശ്വാസത്തെ മാത്രം അടിസ്ഥാനമാക്കിയാണ്.
ഒരു ആരാധനാലയം പണിയുന്നതിനുള്ള സൌകര്യം, ആരാധനയ്ക്കുള്ള സൌകര്യം ഉപയോഗിക്കുന്നത് തടയുക അല്ലെങ്കില്‍ നിലവിലുള്ള പള്ളിക്കെട്ടിടങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടതായി വന്നു.
വിശ്വാസികളെ ശാരീരികമായി ആക്രമിക്കുന്ന സംഭവങ്ങള്‍, ഒരു പാസ്റ്ററെ രണ്ടു പേര്‍ തീകൊളുത്തുമെന്നു ഭീഷണിപ്പെടുത്തിയ സംഭവങ്ങള്‍, ജോലി സ്ഥലത്തെ വിവേചനങ്ങള്‍ എന്നിവയും, യിസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടയില്‍ നിങ്ങള്‍ ഒരു യഹൂദനാണോ? നിങ്ങള്‍ യിസ്രായേലില്‍ നിന്നാണോ? തുടങ്ങിയ വിദ്വേഷകരമായ ഇടപെടലുകളെയും ക്രിസ്താനികള്‍ നേരിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരാധനാലയങ്ങള്‍ക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങളായ വനൈദ്യുതി, വെള്ളം, നികുതി ഇളവ് പോലുള്ള പ്രയോജനങ്ങള്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കു ലഭിക്കുന്നില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
തുര്‍ക്കിയിലെ ജനസംഖ്യയില്‍ 99.8 ശതമാനം മുസ്ളീങ്ങളാണ്. 0.2 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.