മത്സ്യത്തിന്റെ ഗുണം ശരീരത്തിനു കിട്ടാന്‍ കറിവെച്ചു കഴിക്കുക

മത്സ്യത്തിന്റെ ഗുണം ശരീരത്തിനു കിട്ടാന്‍ കറിവെച്ചു കഴിക്കുക

Cookery Health

മത്സ്യത്തിന്റെ ഗുണം ശരീരത്തിനു കിട്ടാന്‍ കറിവെച്ചു കഴിക്കുക
മലയാളികള്‍ക്ക് ഭക്ഷണത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു പ്രധാന വിഭവമാണ് മത്സ്യം.

ദിവസവും മത്സ്യം വാങ്ങുകയും ഇഷ്ടത്തിനനുസരിച്ച് പാചകം ചെയ്തു കഴിക്കുവാന്‍ മിടുക്കരാണ് നമ്മള്‍ . വലിയ പണം മുടക്കി മത്സ്യം വാങ്ങി കഴിച്ചിട്ട് അതിന്റെ ഗുണം ശരീരത്തിനു ലഭിക്കേണ്ടേ? മീന്‍ വാങ്ങി ഫ്രൈ ചെയ്തു കഴിക്കാന്‍ താല്‍പ്പര്യമുള്ളവരാണ് ഭൂരിപക്ഷവും.

ഈ ശീലം മാറ്റി എടുക്കണം. കാരണം മത്സ്യത്തിലടങ്ങിയ ഒമേഗ 3 എന്ന ഫാറ്റി ആസിഡുകള്‍ ശരീരത്തിനു ഗുണകരമായ കൊഴുപ്പാണ്. ട്രൈഗ്ളിസറൈഡ് എന്ന ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൈ ഡെന്‍സിറ്റി ലൈപ്പിഡ് എന്ന നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

ഒമേഗ 3 ഹൃദ്രേഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. അതിനാല്‍ മത്സ്യം ഹൃദയത്തെ സംരക്ഷിക്കും എന്നൊരു ചൊല്ല് തന്നെ വൈദ്യ ശാസ്ത്രത്തിലുണ്ട്.

വന്‍ കുടല്‍ ക്യാന്‍സര്‍ തുടങ്ങിയ മറ്റു പല രോഗങ്ങള്‍ തടയുന്നതിനും ഒമേഗ 3 സഹായകരമാണെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ജീവിത ശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി പഠനങ്ങള്‍ പറയുന്നു. മലയാളികള്‍ ധാരാളം മത്സ്യം കഴിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ശരീരത്തിനു ലഭിക്കുന്നില്ല.

ഇതിനു പ്രധാന കാരണം മീന്‍ ഫ്രൈ ചെയ്യുമ്പോള്‍ പ്രയോജനകരമായ ഒമേഗ 3 നഷ്ടപ്പെടുന്നു. അതുകൊണ്ട് പ്രമേഹം, രക്താതിസമ്മര്‍ദ്ദം, അമിതവണ്ണം, ഹൃദ്രോഗം മുതലായ രോഗങ്ങളെ തടയുവാന്‍ മീന്‍ കറിവെച്ചു കഴിക്കുവാന്‍ നാം ശ്രദ്ധിക്കണം.

അയല, മത്തി തുടങ്ങിയ നമ്മുടെ പ്രിയ മത്സ്യങ്ങളില്‍ ഒമേഗ 3 അടങ്ങിയിട്ടുണ്ടെന്നുള്ള കാര്യം ഇനിയെങ്കിലും അറിഞ്ഞിരിക്കണം.

Comments are closed.