കരയിലെ ഏറ്റവും പുരാതനമായ ജീവിയുടെ ഫോസില്‍ കണ്ടെത്തി

കരയിലെ ഏറ്റവും പുരാതനമായ ജീവിയുടെ ഫോസില്‍ കണ്ടെത്തി

Breaking News Europe

കരയിലെ ഏറ്റവും പുരാതനമായ ജീവിയുടെ ഫോസില്‍ കണ്ടെത്തി
എഡിന്‍ബെര്‍ഗ്: കരയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വെച്ച് പുരാതന കാലത്ത് ജീവിച്ചിരുന്ന ജീവിയുടെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തി.

സ്കോട്ട്ലാന്റിലെ കെരര ദ്വീപില്‍നിന്നാണ് ഫോസില്‍ കണ്ടെടുത്തത്. തേരട്ടയുമായി സാമ്യമുള്ള ഈ ജീവി 425 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭൂമിയില്‍ ജീവിച്ചിരുന്നത്.

സിലൂറിയന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഈ ജീവിക്ക് കാംപെകാരിഡ് ഒബനെസിസ് എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്.

കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ നിലനിന്നിരുന്ന തടാകക്കരയില്‍ ജീവിച്ച ഈ ജീവി അഴുകിയ സസ്യങ്ങള്‍ ആഹാരമാക്കിയിരുന്നതായി കരുതപ്പെടുന്നു. ഈ പ്രദേശത്തുനിന്നുതന്നെ മുമ്പ് ലോകത്തെ ഏറ്റവും പഴക്കം കൂടിയ സസ്യമായ കുക്ക് സോനിയയുടെ ഫോസിലും കണ്ടെത്തിയിരുന്നു.

ഇന്നത്തെ തേരട്ടകളെപ്പോലെതന്നെ നിരവധി ഖണ്ഡങ്ങള്‍ ചേര്‍ന്നതുപോലെയാണ് കാംപെകാരിസിന്റെ രൂപം. ഏകദേശം 2.5 സെന്റീമീറ്റര്‍ നീളം മാത്രമേ ഈ ജീവികള്‍ക്കുള്ളു. ഇവയുടെ കാലുകള്‍ ഫോസിലില്‍ കണ്ടെത്താനായില്ല.