വിഷപ്പാമ്പ് ചത്തു കിടന്ന കിണറ്റിലെ വെള്ളം കുടിച്ച് നാളുകൾ

വിഷപ്പാമ്പ് ചത്തു കിടന്ന കിണറ്റിലെ വെള്ളം കുടിച്ച് നാളുകൾ

Articles Breaking News Kerala

വിഷപ്പാമ്പ് ചത്തു കിടന്ന കിണറ്റിലെ വെള്ളം കുടിച്ച് നാളുകൾ
Pr ബി മോനച്ചൻ കായംകുളം
ഇത് സഭ ശുശ്രൂഷകരുടെ സ്ഥലംമാറ്റ കാലമാണല്ലോ.
ഞങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥലംമാറ്റ കാലത്ത് അനുഭവിച്ച ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവം പങ്കുവെക്കട്ടെ.

വളരെ ക്രൈസ്തവ പാരമ്പര്യം ഉള്ള ഒരു സ്ഥലത്ത് ഐപിസി ക്കുവേണ്ടി ഒരു സഭ സ്ഥാപിച്ച ഹളും പാഴ്സ നേജും പണിതു സെമിത്തേരിയും ചുറ്റുമതിലും പണിത ശേഷം അവിടെനിന്ന് ഞങ്ങൾ മാറെണ്ടി വന്നത് ഒരു വാടകവീട്ടിലേക്ക് ആയിരുന്നു. അതുവരെ സഭാ ഹാളിൽ വിശ്വാസികൾക്കൊപ്പം ആരാധിച്ചു വന്ന ഞങ്ങൾ ആരുമില്ലാതെ തനിയെ ഇരുന്നു ആരാധിക്കേണ്ട അവസ്ഥ. ഒന്ന് ഓർത്തു നോക്കുക.

പിടിച്ചു നിൽക്കുവാനോ ആരുടേയും കാലു പിടിക്കാനോ പോകാതെ ഒരു വാടകവീട്ടിലേക്ക് മാറുവാൻ തീരുമാനിച്ചു.

ഒത്തിരി ശ്രമത്തിനൊടുവിൽ ഒരു അപ്പച്ചനും അമ്മച്ചിയും താമസിച്ചിരുന്ന രണ്ടുനില വീടിൻറെ താഴത്തെ നില ഒരുവർഷത്തേക്ക് ഞങ്ങൾക്ക് വാടകയ്ക്ക് നൽകി മക്കളോടൊപ്പം താമസിക്കേണ്ടതിന് അവർ അമേരിക്കയ്ക്ക് പോവുകയായിരുന്നു.

അവർ ഉടനെ ഒന്നും തിരികെ വരില്ലെന്നും മൂന്നു വർഷമെങ്കിലും അവിടെ താമസിക്കാം എന്നും ആ വീട് എടുത്തു തന്ന മാന്യവ്യക്തി പറഞ്ഞിരുന്നു.

അവിടെ താമസമായി രണ്ടു മൂന്നാഴ്ച കഴിഞ്ഞപ്പോൾ കിണറ്റിൽനിന്ന് അസഹനീയമായ ദുർഗന്ധം വരുവാൻ തുടങ്ങി. വളരെ ആഴത്തിൽ വെട്ടി ഇറക്കി പണിതിരിക്കുന്ന കിണറാണ്.
ഏതായാലും കുറച്ച് ആളുകളെ സംഘടിപ്പിച്ച് വെള്ളം കോരി വറ്റിക്കുവൻ തീരുമാനിച്ചു.
അങ്ങനെ വെള്ളം കോരി വറ്റിച്ച് കഴിഞ്ഞപ്പോൾ അതിനടിയിൽ വിഷമുള്ള ഒരു പാമ്പ് ചത്തു കിടക്കുന്നത് കാണുന്നത്.

സത്യത്തിൽ അതിന്റ തലയും അസ്ഥികൂടവും ഒഴികെ മിക്കവാറും എല്ലാം ആ വെള്ളത്തിൽ അഴുകി പോയിരുന്നു.( അതെങ്ങനെ എന്നെ അവിടെ വന്നു എന്നറിയില്ല ഒരുപക്ഷേ പരുന്തോ മറ്റു പക്ഷികളോ കൊത്തിയെടുത്ത കൊണ്ട് ഇട്ടത് ആയിരിക്കാം )
തുടർന്ന് ചില ദിവസങ്ങൾ ഭക്ഷണം കഴിക്കാൻ പോലും ഞങ്ങൾക്ക് അറപ്പായിരുന്നു
ആ വെള്ളം ആണല്ലോ ഞങ്ങൾ രണ്ടാഴ്ച കുടിച്ചത് ഭക്ഷണം പാകം ചെയ്തു കഴിച്ചത് എന്ന് ഓർക്കുപ്പോൾ കുറെ ദിവസത്തെക്ക് മനംപുരട്ടലും ഓക്കാനവും വരുമായിരുന്നു.

എങ്കിലും ഞങ്ങൾക്കും കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിക്കാതെ കർത്താവ് സൂക്ഷിച്ചു ” മരണകരമായ യാതൊന്നും കുടിച്ചാലും നിങ്ങൾക്ക് ഹാനി വരില്ല എന്ന് വചനം” (മർക്കോസ് 16:18)ഞങ്ങളുടെ ജീവിതത്തിൽ സത്യമായി തീർന്നു.

അന്നും ഇന്നും ഞങ്ങളോടൊപ്പം ഉള്ള ദൈവദാസൻ ആണ് പാസ്റ്റർ സാബു ചാക്കോ ഇപ്പോൾ അദ്ദേഹം കായംകുളം എബനേസർ സഭയുടെ ശുശ്രൂഷകൻ ആയിരിക്കുന്നു അന്ന് ഞങ്ങളോടൊപ്പം പാർത്തിരുന്ന അദ്ദേഹവും ചത്ത പാമ്പിന്റ ശരീരം അഴുകി ചേർന്ന് വെള്ളം ഞങ്ങളോടൊപ്പം രണ്ടാഴ്ച കുടിച്ചു.

ജീവിതത്തിൽ ഏറ്റവുമധികം കഷ്ടതയും വേദനയും അപമാനവും നിന്ദയും സഹിച്ച് ദിനങ്ങളായിരുന്നു ആ ദിനങ്ങൾ .

മനുഷ്യ സ്നേഹത്തിൻറെ കപടതയും ആത്മാർത്ഥത ഇല്ലായ്മയും ദൈവം ഞങ്ങളെ ഗ്രഹിപ്പിച്ചു.

എങ്കിലും ശുശ്രൂഷയുടെ പുതിയ തലത്തിലേക്ക് ദൈവം എന്നെ ഉയർത്തി എൻറെ മാസ്റ്റർപീസ് ആയ “ഇതാ നോഹയുടെ കാലം” ദൈവിക ന്യായവിധികൾ എന്ന പുസ്തകങ്ങൾ അവിടെ വെച്ച് ആണ് എഴുതിയത്.

എല്ലാവരും കൈവിട്ട ദിനങ്ങൾ . എന്നാൽ കർത്താവ് കൈവിട്ടില്ല.
മൂന്നുവർഷം താമസിക്കാം എന്നു കരുതി , എടുത്തു വീട്ടിൽ നിന്ന് മൂന്നുമാസം കൊണ്ട് ഇറങ്ങേണ്ടി വന്നു പിന്നെ വീടുകൾ മാറിമാറിയുള്ള താമസമായിരുന്നു രണ്ടു വർഷം കൊണ്ട് അഞ്ച് വാടക വീടുകൾ.

ഒരു സാധാരണ സുവിശേഷകൻ ശുശ്രൂഷ കാലയളവിൽ മാറിതാമസിക്കാവുന്നത്ര വീടുകൾ ആ രണ്ട് വർഷം കൊണ്ട് ഞങ്ങൾ മാറി താമസിച്ചു .ഓരോ വീട്ടിൽ നിന്നും ഇറക്കി വിടുമ്പോൾ അടുത്ത വീടിനായി അലഞ്ഞു വഴിയിലൂടെ നടന്ന് കരഞ്ഞു. വളരെ കഷ്ടത അനുഭവിച്ചു.
എങ്കിലും അവിടെയും ചുരുങ്ങിയ നാൾ കൊണ്ട് ഒരു സഭ സ്ഥാപിക്കപ്പെട്ടു . അവിടെയും. മാന്യനായ ഒരു സഹോദരന്റ നൽകിയ സഹായം കൊണ്ട് സ്ഥലം വാങ്ങി പ്രസ്ഥാനത്തിനുവേണ്ടി നൽകിയിട്ടാണ് മാറിയത്.

മനുഷ്യൻ അവിശ്വസ്തൻ ആയാലും നമ്മുടെ ദൈവം വിശ്വസ്തനായി പാർക്കുന്നു.
ഇന്ന് അനുഭവിക്കുന്ന നന്മകൾ പലതും അന്നു അനുഭവിച്ച കഷ്ടതയുടെ ഫലം കൂടിയാണ് … എന്ന് ഞാൻ വിശ്വസിക്കുന്നു പ്രിയ സ്നേഹിതരെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവുക ഒരിക്കലും കൈവിടാത്ത ദൈവം നമ്മുടെ കൂടെയുണ്ട് ഇന്നത്തെ വേദനകൾ ഒറ്റപ്പെടുത്തലുകൾ നാളത്തെ അനുഗ്രഹങ്ങൾ ആയി തിരികെ വരും
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.