കണ്ണിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കണ്ണ്. അതിനാല്‍ ഭക്ഷണ ശീലത്തിലൂടെയും കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും.
മുട്ട: മുട്ടയില്‍ അടങ്ങിയിരിക്കുന്ന ല്യുടെയ്ന്‍, വൈറ്റമിന്‍ എ എന്നിവയടക്കമുള്ള വൈറ്റമിനുകളും പോഷകങ്ങളും കണ്ണിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യുന്നു.
ക്യാരറ്റ്: ക്യാരറ്റില്‍ വൈറ്റമിന്‍ എയ്ക്ക് പുറമേ ബീറ്റാ കരോട്ടിനും അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളിലെ അണുബാധയെയും മറ്റ് ഗുരുതരമായ നേത്ര പ്രശ്നങ്ങളെയും തടയുന്നു.
ബദാം പരിപ്പും നട്സും: കണ്ണുകളുടെ ആരോഗ്യത്തിനു ഏറ്റവും സഹായകരമായ പോഷകങ്ങളാണ് വൈറ്റമിന്‍ ഇയും ഒമേഗ ഫാറ്റി ആസിഡും.
ഇവ രണ്ടും കാഴ്ച ശക്തിക്ക് ഉത്തമമാണ്. എന്നാല്‍ ഇവയില്‍ കലോറിയും അധികമായിരിക്കുന്നതിനാല്‍ ചെറിയ അളവില്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.