യിസ്രായേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന്റെ പ്രചരണ പോസ്റ്ററില്‍ മോദിയുടെ ചിത്രവും

യിസ്രായേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന്റെ പ്രചരണ പോസ്റ്ററില്‍ മോദിയുടെ ചിത്രവും

Breaking News Middle East

യിസ്രായേല്‍ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന്റെ പ്രചരണ പോസ്റ്ററില്‍ മോദിയുടെ ചിത്രവും

യെരുശലേം: യിസ്രായേലില്‍ സെപ്റ്റംബര്‍ 17-നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രചാരണ പോസ്റ്ററുകളില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും.

ടെല്‍ അവീവിലെ ലിക്കുഡ് പാര്‍ട്ടി ആസ്ഥാനത്തു പ്രദര്‍ശിപ്പിച്ചിട്ടുള്ള ബാനറുകളിലാണ് നെതന്യാഹുവിന്റെയും മോദിയുടെയും ചിത്രങ്ങളുള്ളത്.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരുടെ ചിത്രങ്ങളുള്ള ബാനറുകളും പാര്‍ട്ടി ആസ്ഥാനത്തു തൂക്കിയിട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പിനു ഒരാഴ്ച മുമ്പ് സെപ്റ്റംബര്‍ 9-നു നെതന്യാഹു മോദിയെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെത്തുന്നുണ്ട്. ലോകരാഷ്ട്രങ്ങളിലെ നേതാക്കളുമായുള്ള ആത്മബന്ധം തിരഞ്ഞെടുപ്പു പ്രചാരണത്തെ സഹായിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രതീക്ഷ.