സുവിശേഷ വിഷയങ്ങളില്‍ ചാറ്റ്ബോട്ടുകള്‍ക്ക് പക്ഷപാതമെന്ന് ബൈബിള്‍ സൊസൈറ്റി

സുവിശേഷ വിഷയങ്ങളില്‍ ചാറ്റ്ബോട്ടുകള്‍ക്ക് പക്ഷപാതമെന്ന് ബൈബിള്‍ സൊസൈറ്റി

Breaking News Top News

സുവിശേഷ വിഷയങ്ങളില്‍ ചാറ്റ്ബോട്ടുകള്‍ക്ക് പക്ഷപാതമെന്ന് ബൈബിള്‍ സൊസൈറ്റി

ഇപ്പോള്‍ പാസ്റ്റര്‍മാരായാലും എന്തിനും ഏതിനും എഐ ചാറ്റ്ബോട്ടിനെ ആശ്രയിക്കുന്ന കാലമാണല്ലോ. ചാറ്റ്ബോട്ടിന്റെ പക്ഷപാതപരമായ മറുപടികളാണ് ബ്രിട്ടീഷ് ബൈബിള്‍ സൊസൈറ്റി നടത്തിയ ഗവേഷണത്തില്‍ പുറത്തുകൊണ്ടുവന്നത്.

ബൈബിള്‍ വിഷയങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കൃത്രിമ ബുദ്ധി ചാറ്റ്ബോട്ടുകള്‍ക്ക് യഥാസ്ഥിതിക സുവിശേഷ പക്ഷപാതം ഉണ്ടെന്ന് കണ്ടെത്തി.

ഒരു പരിശോധനയില്‍ നാല് ആപ്പുകളില്‍ ആറ് ദൈവശാസ്ത്രപരവും പാസ്റ്ററല്‍ ചോദ്യങ്ങളും നല്‍കി. ഉദാഹരണത്തിന് ബൈബിള്‍ വ്യാഖ്യാനിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്?

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയിലുള്ള തുല്യതയെക്കുറിച്ച് ബൈബിള്‍ എന്താണ് പറയുന്നത്?

ഉപഭോക്താവ് എവിടെനിന്നാണെന്ന് ബോട്ട് കരുതുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത ദൈവശാസ്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന് അളക്കുന്നതിനായി ഉപഭോക്താവിന്റെ സ്ഥാനം കപടമാക്കാന്‍ വഴികള്‍ ഉപയോഗിച്ചു.

ഈ പഠനത്തിലെ എഐ മോഡലുകള്‍ ബൈബിളിന്റെ ചില വ്യാഖ്യാനങ്ങള്‍ക്ക് മറ്റുള്ളവയേക്കാള്‍ പ്രാധാന്യം നല്‍കുന്നു. സഭാ പക്ഷപാതത്തിന്റെ കാര്യത്തില്‍ സുവിശേഷ ദൈവശാസ്ത്രങ്ങളോടുള്ള വ്യക്തമായ ഒരു ചായ്വ് ഉണ്ട്. ലൈംഗികതയുടെ വിഷയങ്ങളില്‍ ബോട്ടുകള്‍ യാഥാസ്ഥിക സമീപനമാണ് സ്വീകരിച്ചത്.

ബൈബിള്‍ ജിപിടിക്ക് വിഭാഗീയമല്ലാത്ത സുവിശേഷ ബൈബിള്‍ പഠനങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. അതേ സമയം ബൈബിള്‍ ചാറ്റിന് റൊമാനിയന്‍ പാരമ്പര്യത്തിലാണ് പരിശീലനം നല്‍കിയിരിക്കുന്നത്. എഐ മോഡലുകള്‍ വ്യാഖ്യാനിക്കുന്നില്ല.

അവര്‍ അവരുടെ പരിശീലന ഡാറ്റായിലെ സ്ഥിതിവിവരണ കണക്ക് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി അനുമാനങ്ങള്‍ ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്.

ജിപിടി മോഡലുകള്‍ സഹായിക്കുമെങ്കിലും വിശ്വാസികള്‍ അവയെ തിരുവെഴുത്ത് പഠനത്തിനുള്ള കുറുക്കുവഴികള്‍ തേടുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് പഠനം മുന്നറിയിപ്പ് നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.