സ്വപ്നത്തിലൂടെ ആശയവിനിമയം നടത്താമെന്ന പരീക്ഷണം വിജയകരം

സ്വപ്നത്തിലൂടെ ആശയവിനിമയം നടത്താമെന്ന പരീക്ഷണം വിജയകരം

Breaking News USA

സ്വപ്നത്തിലൂടെ ആശയവിനിമയം നടത്താമെന്ന പരീക്ഷണം വിജയകരം

രണ്ടു വ്യക്തികള്‍ക്കു സ്വപ്നത്തിലൂടെ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നുവെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ഇഎം സ്പേസിലെ ഒരു സംഘം ഗവേഷകര്‍ പങ്കാളികളുടെ മസ്തിഷ്ക തരംഗങ്ങളും മറ്റു ബയോളജിക്കല്‍ ഡാറ്റായും നിരീക്ഷിക്കാനായി രൂപകല്‍പ്പന ചെയ്ത ഉപകരണമാണ് പരീക്ഷണത്തിനു ഉപയോഗിച്ചത്.

ഒരു വ്യക്തി സ്വപ്നാവസ്ഥയിലേക്കു പ്രവേശിക്കുമ്പോള്‍ അതു കണ്ടു പിടിക്കാന്‍ കഴിവുള്ള ഒരു സെര്‍വറും ഇതിനായി ഉപയോഗിച്ചു. പങ്കാളികളിലൊരാള്‍ വ്യക്തമായ സ്വപ്നത്തിലേക്കു പ്രവേശിച്ചുവെന്ന് സെര്‍വര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പ്രത്യേക ഭാഷയില്‍ ഇയര്‍ ബഡുകള്‍ വഴി ഒരു വാക്ക് കേള്‍പ്പിക്കും.

പങ്കാളി സ്വപ്നത്തില്‍ ഈ വാക്ക് ആവര്‍ത്തിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് സെര്‍വറില്‍ സൂക്ഷിക്കും. അടുത്തയാള്‍ ആദ്യത്തെ പങ്കാളിയില്‍നിന്നു സംഭരിച്ച സന്ദേശം സെര്‍വര്‍ കേള്‍പ്പിക്കും. ഈ പരീക്ഷണത്തിനുശേഷം പങ്കാളി ഉണര്‍ന്നപ്പോള്‍ ആ വാക്ക് ആവര്‍ത്തിച്ചതായി ഗവേഷകര്‍ പറയുന്നു.

റിക്കോര്‍ഡ് ചെയ്യാനും സ്വപ്നങ്ങള്‍ കാണാനും ലക്ഷ്യമിട്ടുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ആര്‍ ഇഎം സ്പേസിന്റെ ലക്ഷ്യം. ഈ സാങ്കേതിക വിദ്യ അംഗീകരിച്ചു കഴിഞ്ഞാല്‍ നിദ്രാ സംബന്ധിയായ ഗവേഷണതേതിലെ സുപ്രധാന വഴിത്തിരിവായിരിക്കും ഈ പരീക്ഷണം.

മാനസികാരോഗ്യ ചികിത്സ, നൈപുണ്യ പരിശീലനം തുടങ്ങിയവയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും സാധിക്കും. ഉറക്കവും അതിന്റെ അനുബന്ധ പ്രതിഭാസങ്ങളായ സ്വപ്നങ്ങളും നിര്‍മ്മിത ബുദ്ധി ശേഷിയുള്ള വലിയ വ്യവസായമായി മാറുമെന്നും ആര്‍ഇഎം സ്പേസ് വിശ്വാസം പ്രകടിപ്പിച്ചു.

പരീക്ഷണത്തിനായി ഉപയോഗിച്ച നിര്‍ദ്ദിഷ്ട ഉപകരണങ്ങള്‍ ഏതൊക്കെയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.