മതനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ട അദ്ധ്യാപകനു രാജ്യം വിടചൊല്ലി

മതനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ട അദ്ധ്യാപകനു രാജ്യം വിടചൊല്ലി

Breaking News Europe

മതനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ട അദ്ധ്യാപകനു രാജ്യം വിടചൊല്ലി
പാരിസ്: ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ചു ഇസ്ളാമക തീവ്രവാദി കഴുത്തു മുറിച്ചുകൊന്ന അദ്ധ്യാപകന്‍ സാമുവേല്‍ പാറ്റിക്കിന് രാജ്യം അന്ത്യേപചാരമര്‍പ്പിച്ചു.

പാരീസില്‍ ഡോര്‍ബോണ്‍ സര്‍വ്വകലാശാലയ്ക്കു മുമ്പിലുള്ള വിശാലമായ ചത്വരത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രേണ്‍ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്തു. തീവ്രവാദിത്തിനെതിരെയുള്ള സമരം ഫ്രഞ്ച് ജനത മുന്നോട്ടു കൊണ്ടുപോകുമെന്നു മക്രോണ്‍ തന്റെ പ്രസംഗത്തില്‍ പ്രതിജ്ഞ ചെയ്തു.

“സാമുവേല്‍ പാറ്റി മൂഢത്വത്തിന്റെയും നുണയുടെയും വെറുപ്പിന്റെയും ഫലമായി ഉണ്ടായ ഗൂഢാലോചനയുടെ ഇരയായിരുന്നു. നാം എന്തായിരിക്കുന്നുവോ അതിനോടുള്ള വെറുപ്പിന്റെ ഇര. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം റിപ്പബ്ളിക്കിന്റെ മുഖമായിത്തീര്‍ന്നു”. അദ്ദേഹം പറഞ്ഞു.

വിദ്യാലയത്തിനു പുറത്തും ആയിരക്കണക്കിനു ആളുകളാണ് ചടങ്ങില്‍ പങ്കെടുത്ത് സാമുവേല്‍ പാറ്റിക്കിന് അന്ത്യാജ്ഞലി അര്‍പ്പിച്ചത്.