നൈജീരിയ: 3 വര്‍ഷത്തിനിടയില്‍ 800 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, 800 പേര്‍ക്ക് പരിക്ക്, 100 ചര്‍ച്ചുകള്‍ നശിപ്പിച്ചു
നസറാവ: നൈജീരിയായില്‍ മുസ്ലീം ഫഉലാനി വിഭാഗത്തില്‍പ്പെട്ടവര്‍ 3 വര്‍ഷത്തിനിടയില്‍ ഒരു സംസ്ഥാനത്ത് മാത്രം കൊലപ്പെടുത്തിയ ക്രൈസ്തവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്.
നൈജീരിയായുടെ വടക്കന്‍ സംസ്ഥാനങ്ങളായ കടുന, ബെന്യു എന്നിവിടങ്ങളില് മാത്രം കേന്ദ്രീകരിച്ചായിരുന്നു മുന്‍ കാലങ്ങളില്‍ മത വിദ്വേഷികള്‍ ക്രൈസ്തവരെ ഉന്മൂല നാശം വരുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ നൈജീരിയായുടെ മദ്ധ്യ സംസ്ഥാനമായ നസറാവയില്‍ കൂടി അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണ്ടുവരുന്നത്.
3 വര്‍ഷത്തിനിടയില്‍ മാത്രം നസറാവയില്‍ സംഭവിച്ച അക്രമങ്ങളുടെ കണക്കുകള്‍ ഇപ്രകാരമാണ്. 2013 ജനുവരി മുതല്‍ 2016 മെയ് വരെയായി
826 ക്രൈസ്തവരാണ് ഇവിടെ കൊല്ലപ്പെട്ടത്.
878 പേര്‍ക്ക് പരിക്കേറ്റു.
102 ചര്‍ച്ചുകള്‍ തകര്‍ക്കപ്പെട്ടു.
787 വീടുകളും അഗ്നിക്കിരയാക്കപ്പെടുകയോ തകര്‍ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കൂടാതെ 9 വ്യാപാര കേന്ദ്രങ്ങള്‍, 32 കാറുകള്‍ നിരവധി ടൂ വീലറുകള്‍ എന്നിവയും തകര്‍ത്തു. വിശ്വാസികളുടെ ഉപജീവന മാര്‍ഗ്ഗമായ വളര്‍ത്തുമൃഗങ്ങളേയും കൊന്നു.
ഏകദേശം 21,000 വിശ്വാസികള്‍ ആക്രമണങ്ങളെ ഭയന്നു നാടു വിടേണ്ടി വന്നു. നാടുവിട്ടവര്‍ വിവിധ അഭയാര്‍ത്ഥി ക്യാമ്പരുകളിലാണ് അഭയം തേടിയത്.
തോക്കും വെട്ടുകത്തികളുമായി ക്രൈസ്തവരുടെ വീടുകള്‍ കയറി ഉറങ്ങിക്കിടക്കുന്നവരെ കൂട്ടക്കൊല ചെയ്യുകയാണ് അക്രമികളുടെ രീതി. പരമ്പരാഗതമായി സ്വന്തം നാടുകളില്‍ പാര്‍ത്തു വരുന്ന ക്രൈസ്തവരെ കന്നുകാലികളെ മേയ്ക്കുന്ന വര്‍ഗ്ഗമായ ഫുലാനി മുസ്ലീങ്ങളാണ് ആക്രമിക്കുന്നത്. ഇവര്‍ ക്രൈസ്തവരുടെ വളര്‍ത്തു മൃഗങ്ങളെ അപഹരിക്കുകയും ചെയ്യുന്നത് പതിവാണ്.

