നിര്‍ബന്ധിത മതപരിവര്‍ത്തനം: പാക്കിസ്ഥാന്‍ പാര്‍ലമെന്ററി കമ്മറ്റി ന്യൂനപക്ഷങ്ങളുമായി ചര്‍ച്ചയ്ക്ക്

നിര്‍ബന്ധിത മതപരിവര്‍ത്തനം: പാക്കിസ്ഥാന്‍ പാര്‍ലമെന്ററി കമ്മറ്റി ന്യൂനപക്ഷങ്ങളുമായി ചര്‍ച്ചയ്ക്ക്

Asia Breaking News Global

നിര്‍ബന്ധിത മതപരിവര്‍ത്തനം: പാക്കിസ്ഥാന്‍ പാര്‍ലമെന്ററി കമ്മറ്റി ന്യൂനപക്ഷങ്ങളുമായി ചര്‍ച്ചയ്ക്ക്
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യിക്കുന്ന പ്രവണതയ്ക്കെതിരെ പാര്‍ലമെന്ററി കമ്മറ്റിയുടെ ഇടപെടല്‍ ‍.

മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി അവരുമായി ചര്‍ച്ച നടത്തുവാനാണ് പാര്‍ലമെന്ററി കമ്മറ്റിയുടെ തീരുമാനം.

8-ന് ഇതു സംബന്ധിച്ചു നടത്തിയ ഒരു യോഗത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാന്‍ ബാദ്ധ്യസ്ഥരാണെന്ന് അറിയിക്കുകയുണ്ടായി. പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ ‍, ഹിന്ദുക്കള്‍ ‍, അഹമ്മദീയര്‍ മുതലായ ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകളെ നിര്‍ബന്ധിച്ചു ഇസ്ളാം മതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ന്യൂനപക്ഷ വിഭാഗക്കാരായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായും ന്യൂനപക്ഷ നേതാക്കള്‍ ആശങ്ക അറിയിച്ചു.

ഇത്തരത്തില്‍ വര്‍ഷം തോറും ആയിരത്തോളം നിര്‍ബന്ധിത വിവാഹങ്ങള്‍ നടക്കാറുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമായത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും നിര്‍ബന്ധിത വിവാഹത്തിനും എതിരായി ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നാണ് സമിതിയുടെ തീരുമാനം.