1700 വര്‍ഷം പഴക്കമുള്ള കത്തിച്ച ഹീബ്രു ബൈബിള്‍ ഗവേഷകര്‍ വായനാ യോഗ്യമാക്കി
കെന്‍റക്കി: 40 വര്‍ഷം മുമ്പ് കണ്ടെത്തിയ അഗ്നിയെ അതിജീവിച്ച പുരാതന ഹീബ്രു ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വായനാ യോഗ്യമാക്കിയത് അത്ഭുതമുളവാക്കുന്നു.
യിസ്രായേലില്‍ ചാവുകടലിനു സമീപമുള്ള, ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ചരിത്ര സ്ഥലമായ എന്‍ ഗെദിയില്‍ നിന്നും 1970-ല്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്ത ഹീബ്രു ബൈബിളിന്‍റെ ചുരുളാണ് നീണ്ട 40 വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായി കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ വായിച്ചെടുക്കാന്‍ പറ്റുന്ന അവസ്തയിലാക്കിയത്.
അമേരിക്കയിലെ കെന്‍റക്കി സര്‍വ്വകലാശാലയിലെ ഒരു കൂട്ടം കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരാണ് ആധുനിക എക്സറേ ബേസ്ഡ് മൈക്രോ സി.റ്റി. സ്കാനിങ്ങിലൂടെ വായിച്ചെടുത്ത്. ഇത് ലേവ്യ പുസ്തകത്തിന്‍റെ പകര്‍പ്പാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ ബ്രന്‍റ് സീലസ് പറഞ്ഞു. ഈ ബൈബിള്‍ ചുരുള്‍ എഡി 600-ല്‍ ആരോ തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചതായിരുന്നു. എന്‍ഗെദി അന്ന് യഹൂദന്മാരുടെ വാസസ്ഥലമായിരുന്നു.
ഈ ബൈബിളിന്‍റെ കാലപ്പഴക്കം 1700 വര്‍ഷമായി ഗവേഷകര്‍ കണ്ടെത്തി.