കര്‍ണ്ണാടകയില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു

Breaking News India Top News

കര്‍ണ്ണാടകയില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റു
ഷിമോഗ: കര്‍ണ്ണാടകയില്‍ രണ്ടു സ്ഥലങ്ങളില്‍ പാസ്റ്റ്മാര്‍ക്ക് സുവിശേഷ വിരോധികളുടെ ആക്രമണം ഉണ്ടായി.

ഷിമോഗ ജില്ലയിലെ പാസ്റ്റര്‍ ഡിനായേല്‍ ക്രമീകരിച്ച ഏകദിന മീറ്റിംഗിലണ് ചില ഹൈന്ദവ മതമൗലിക വാദികള്‍ അതിക്രമം കാട്ടിയത്.

പ്രാര്‍ത്ഥനായോഗവും അതിനോടനുബന്ധിച്ച് ചുറ്റുവട്ടത്തുള്ള ഭവനങ്ങളിലുള്ള ആളുകള്‍ക്ക് ബൈബിളുകളും സുവിശേഷ ലേഖകളും വിതരണം ചെയ്തപ്പോള്‍ ഒരു പറ്റം സുവിശേഷ വിരോധികളെത്തി പാസ്റ്ററേയും വിശ്വാസികളേയും കയ്യേറ്റം ചെയ്യുകയും ബൈബിളുകളും ലഘുലേഖകളും നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അക്രമികള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഭദ്രാവതി പേപ്പര്‍മില്‍ ടൗണ്‍ പോലീസ് എത്തി പാസ്റ്ററേയും 14 വിശ്വാസികളേയും അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്തു.

പാസ്റ്ററുടെ ഈ സ്ഥലത്തെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയില്‍ കര്‍ണ്ണാടകയിലെ ധാര്‍വാടില്‍ പ്രാദേശികമായി സംഘടിപ്പിച്ച കൃഷി മേളയില്‍ ഗിഡിയന്‍സ് ഇന്‍റര്‍നാഷണല്‍ മിനിസ്ട്രി ഒരു സ്റ്റാള്‍ ഇട്ടിരുന്നു. ഇവിടെ ഗുഡ്ന്യൂസ് ബൈബിള്‍ മേളയില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക്, ഇത് ഇഷ്ടപ്പെടാതിരുന്ന കൃഷിമേളയിലെ വോളന്‍റിയേഴ്സ് പാസ്റ്റര്‍മാരേയും വിശ്വാസികളേയും കയ്യേറ്റത്തിനൊരുങ്ങുകയും ബൈബിളുകളും, ലഘുലേഖകളും നശിപ്പിക്കുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.