കനേഡിയന്‍ മിഷണറിയെ ചൈന വിട്ടയച്ചു

Breaking News Top News USA

കനേഡിയന്‍ മിഷണറിയെ ചൈന വിട്ടയച്ചു
ബീജിംങ്: രണ്ടു വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന കനേഡിയന്‍ മിഷണറിയെ ചൈന മോചിപ്പിച്ചു.

കഴിഞ്ഞ 30 വര്‍ഷമായി ചൈനയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയും ഇവിടെത്തന്നെ ഒരു ക്രിസ്ത്യന്‍ കോഫി ഹൗസ് നടത്തിവരികയും ചെയ്യുകയായിരുന്ന കെവിന്‍ ഗാരറ്റിനെയാണ് സര്‍ക്കാര്‍ മോചിപ്പിച്ചത്.

കെവിന്‍ ഗാരറ്റിനെയും ഭാര്യ ജൂലിയയെയും 2014-ലാണ് വടക്കന്‍ കൊറിയ അതിര്‍ത്തിയിലുള്ള ഡാന്‍ഡോങ്ങില്‍വെച്ച് പോലീസ് അറസ്റ്റു ചെയ്ത് തടവിലാക്കിയത്. എന്നാല്‍ 2015 ഫെബ്രുവരിയില്‍ ജൂലിയയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. കെവിന്‍ ഇതുവരെ ജയിലിലായിരുന്നു. മിഷണറി പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രഡിയു കഴിഞ്ഞ ദിവസം ബീജിംങ് സന്ദര്‍ശിച്ചപ്പോള്‍ ഈ വിഷയം ചൈനീസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇതു പ്രകാരമാണ് മോചനം അനുവദിച്ചത്.

കെവിന്റെ മോചനത്തില്‍ ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് കാനഡ പ്രസിഡന്‍റ് ബ്രൂസ് കമ്മങ്ങര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.

കെവിന്‍ സുരക്ഷിതമായി കാനഡയിലെത്തി.

1 thought on “കനേഡിയന്‍ മിഷണറിയെ ചൈന വിട്ടയച്ചു

  1. AwesomeRemarkableAmazing! Its reallyactuallyin facttrulygenuinely awesomeremarkableamazing articlepostpiece of writingparagraph, I have got much clear idea regardingconcerningabouton the topic of from this articlepostpiece of writingparagraph.

Leave a Reply

Your email address will not be published.