ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ 45 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ഗവേഷകര്‍

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ 45 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ഗവേഷകര്‍

Breaking News Top News

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ 45 വര്‍ഷത്തിനുള്ളില്‍ നശിക്കുമെന്ന് ഗവേഷകര്‍
ഭൂമിയുടെ ശ്വാസകോശമെന്നാണ് ആമസോണ്‍ മഴക്കാടുകള്‍ അറിയപ്പെടുന്നത്.

ലോകത്തിലെ ആകെ അന്തരീക്ഷ ഓക്സിജന്റെ 20 ശതമാനം സംഭാവന നല്‍കുന്ന ആമസോണ്‍ നിബിഢ വനാന്തരങ്ങള്‍ വരുന്ന 45 വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുമെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ ‍.

ഹരിത വര്‍ണമണിഞ്ഞ് ഇടതൂര്‍ന്ന് നില്‍ക്കുന്ന ഈ മഴക്കാടുകള്‍ ഭാവിയില്‍ വരണ്ടതും കുറ്റിച്ചെടികള്‍ മാത്രം അവശേഷിക്കുന്നതുമായ സമതല പ്രദേശമായി മാറിയേക്കുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

എന്‍വയോണ്‍മെന്റ് ജേണലിലൂടെ ശാസ്ത്രജ്ഞനായ റോബര്‍ട്ട് വാക്കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഏറ്റവും വലവിയ മഴക്കാടായ ആമസോണ്‍ 2064-ഓടെ ഇല്ലാതാകുമെന്ന് ചൂണ്ടിക്കാട്ടുന്നത്.

വര്‍ദ്ധിച്ചു വരുന്ന വനം നശീകരണം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് ആമസോണിനെ നാശത്തിന്റെ കയത്തിലേക്ക് തള്ളിയടുന്ന പ്രധാന ഘടകങ്ങള്‍ ‍.

ഒരു വനത്തിന് പ്രതിവര്‍ഷം നേരിടുന്ന വരള്‍ച്ചയുള്‍പ്പെടെയുള്ള ഘടകങ്ങളില്‍നിന്നു കരകയറാന്‍ നാലു വര്‍ഷത്തില്‍ കൂടുതല്‍ വേണ്ടി വരികയാണെങ്കില്‍ ആ വനത്തിന്റെ അതിജീവനം സാധ്യമല്ലെന്ന് വാക്കര്‍ അഭിപ്രായപ്പെടുന്നു.

കാട്ടുതീയുടെ എണ്ണത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ആമസോണ്‍ മഴക്കാടുകളിലൂടെ ഒഴുകുന്ന ആമസോണ്‍ നദിയെ 35 ദശലക്ഷം പേര്‍ ആശ്രയിക്കുന്നതായാണ് കണക്ക്.

വികസനത്തിന്റെയും കൃഷിയുടെയും പേരിലാണ് മനുഷ്യന്‍ ആമസോണില്‍ വന നശീകരണം നടത്തുന്നത്.