വണ്ണം കുറയ്ക്കാന്‍ ഓട്സ് നല്ലത്

വണ്ണം കുറയ്ക്കാന്‍ ഓട്സ് നല്ലത്

Health Karshika Vartha

വണ്ണം കുറയ്ക്കാന്‍ ഓട്സ് നല്ലത്
ശരീരവണ്ണം കുറയുവാന്‍ പലരും പലവിധ ചികിത്സാ രീതികള്‍ സ്വീകരിക്കാറുണ്ട്.

എന്നാല്‍ ഓട്സ് നിത്യജീവിതത്തില്‍ ഭക്ഷണമാക്കിയാല്‍ വിജയം കാണുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓട്സ് രുചികരവും ആരോഗ്യകരവുമാണെന്നതാണ് ഏവരും ഇഷ്ടഭോജ്യമാക്കുവാന്‍ കാരണം.

അതുപോലെ വളരെ എളുപ്പത്തില്‍ പാചകം ചെയ്തെടുക്കുവാന്‍ കഴിയുന്നു എന്നതും പ്രത്യേകതയാണ്.
പോഷകങ്ങള്‍ വിറ്റാമിനുകള്‍ ‍, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ‍, നാരുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഓട്സ്.

ശരീരഭാരം നിയന്ത്രിക്കുന്നതിനോടൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമെല്ലാം ഓട്സ് സഹായകരമാകുന്നു.

കാല്‍സ്യം കൂടുതലായി അടങ്ങിയിരിക്കുന്ന ഓട്സ് പാലില്‍ പ്രൊട്ടീനും വിറ്റാമിനുകളും കൂടുതലായുണ്ട്. കലോറി കുറവായതിനാല്‍ ശരീരഭാരം കൂടുന്ന ഭയവും വേണ്ട. പഞ്ചസാര ചേര്‍ക്കാത്ത ഓട്സ് പാലാണ് കഴിക്കേണ്ടത്.