യേശുവിനെ സ്വീകരിച്ച മുന്‍ ഇമാമിനെ കൊലപ്പെടുത്തി

യേശുവിനെ സ്വീകരിച്ച മുന്‍ ഇമാമിനെ കൊലപ്പെടുത്തി

Africa Breaking News Others

യേശുവിനെ സ്വീകരിച്ച മുന്‍ ഇമാമിനെ കൊലപ്പെടുത്തി
ഉഗാണ്ടയില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച മുന്‍ ഇസ്ളാം ഇമാമിനെ ഒരു സംഘം മുസ്ളീങ്ങള്‍ കൊലപ്പെടുത്തി.

മയൂഗി ജില്ലയിലെ ഡോള്‍വി ദ്വീപിലെ മക്ക മോസ്ക്കിന്റെ മുന്‍ ഇമാമായിരുന്ന യൂസഫ് കിന്റു (41) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ഇദ്ദേഹം ആക്രമിക്കപ്പെടുന്നതിനു ഒരാഴ്ച മുമ്പു മാത്രമാണ് ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനിയായ വിവരം പുറത്തറിഞ്ഞത്.

നവംബര്‍ 30-നു ഒരു സുവിശേഷ മീറ്റിംഗില്‍ ദൈവവചനം പ്രസംഗിക്കുന്നതു കേട്ട യൂസഫ് രക്ഷിക്കപ്പെടുകയായിരുന്നുവെന്ന് ഡോള്‍വിയിലെ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ ശുശ്രൂഷകന്‍ പാസ്റ്റര്‍ ആന്‍ഡ്രു നിയാന്‍മ പറഞ്ഞു.

പാസ്റ്റര്‍ ആന്‍ഡ്രു സത്യ വചനം പറഞ്ഞപ്പോള്‍ അത് ഹൃദയത്തില്‍ സ്വീകരിച്ച് വിശ്വാസത്തില്‍ വരികയായിരുന്നു. രക്ഷിക്കപ്പെട്ടതിനു ശേഷം ഭാര്യ യൂസനി വിവാഹ ബന്ധം വേര്‍പെടുത്തി രണ്ടു ആണ്‍മക്കളെ ഉപേക്ഷിച്ചു പോയി.

ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ച വിവരം അറിഞ്ഞെത്തിയ മുസ്ളീങ്ങള്‍ യൂസഫിനെ മക്കളുടെ മുമ്പിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മക്കള്‍ക്ക് തടയാന്‍ കഴിഞ്ഞില്ല.

അവശ നിലയിലായ യൂസഫിനെ പാസ്റ്റര്‍ ആന്‍ഡ്രൂസെത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.