കാലാവസ്ഥാ വ്യതിയാനം: അന്തിമ മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം

കാലാവസ്ഥാ വ്യതിയാനം: അന്തിമ മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം

Breaking News Top News

കാലാവസ്ഥാ വ്യതിയാനം: അന്തിമ മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം

ബേണ്‍ ‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതിയില്‍നിന്ന് ഭൂമിയെ രക്ഷിക്കാന്‍ മനുഷ്യ രാശിക്ക് അന്തിമ മുന്നറിയിപ്പ് നല്‍കി ശാസ്ത്രജ്ഞര്‍ ‍.

അതി തീവ്രമായ കാര്‍ബണ്‍ പുറന്തള്ളല്‍ ലോകത്തെ വിനാശത്തിലേക്ക് തള്ളിയിട്ടു. അതൊഴിവാക്കാന്‍ ഒറ്റ വഴി മാത്രം. ഇപ്പോള്‍ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ അത് വളരെ വൈകും. ശാസ്ത്രജ്ഞര്‍ അന്ത്യ നിര്‍ദ്ദേശം നല്‍കി.

ലോകത്തിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ രാജ്യാന്തര പാനല്‍ ആയ ഐപിസിസിയുടെ (ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ളൈമറ്റ് ചേഞ്ച്) അതിബൃഹത്തായ ആറാം റിപ്പോര്‍ട്ടിന്റെ അന്തിമ ഭാഗമാണ് തിങ്കളാഴ്ച പുറത്തുവിട്ടത്.

മനുഷ്യ രാശിയുടെ അതിജീവനത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം ആണ് പുറത്തുവിട്ടതെന്ന് യു.എന്‍ ‍. മേധാവി ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു. നൂറുകണക്കിനു ശാസ്ത്രജ്ഞര്‍ എട്ട് വര്‍ഷത്തോളം നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ ആയിരത്തോളം പേജുണ്ട്.

ലോകത്ത് എല്ലായിടത്തും എല്ലാ മേഖലകളിലും കാലാവസ്ഥാ പ്രവര്‍ത്തനം അതിവേഗം ആരംഭിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആഹ്വാനം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത പ്രത്യാഘാതങ്ങള്‍ എങ്ങനെയൊക്കെ ഒഴിവാക്കണമെന്നു നിര്‍ദ്ദേശങ്ങളുണ്ട്.

ആഗോള താപനില 15 ഡിഗ്രി സെല്‍ഷ്യസായി പരിമാതിപ്പെടുത്താനുള്ള സാധ്യത ലോകത്തിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.