പാസ്പോര്‍ട്ടില്‍ ആണും പെണ്ണും മാത്രം മതിയെന്ന് ട്രംപ്; സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ച് സുപ്രീം കോടതി
വാഷിംഗ്ടണ്‍: യു.എസ്. പാസ്പോര്‍ട്ടില്‍ മൂന്നാം ലിംഗം ഒഴിവാക്കി ആണും പെണ്ണും മാത്രം മതിയെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാട് അംഗീകരിച്ച് യു.എസ്. സുപ്രീം കോടതിയുടെ സുപ്രധാന വിധി.
രാജ്യത്തെ ട്രാന്‍സ്ജെന്‍ഡേഴ്സുകളുടെ അവകാശങ്ങള്‍ക്കായുള്ള ദീര്‍ഘകാലത്തെ പോരാട്ടത്തെ കോടതി പാടേ തള്ളിക്ളയുകയുണ്ടായി.
യു.എസ്. പാസ്പോര്‍ട്ടുകളില്‍ ഒരു വ്യക്തിയുടെ ലിംഗ ഐഡന്റിറ്റിയായി നോണ്‍ ബൈനറി മാര്‍ക്കര്‍ X അടയാളപ്പെടുത്താന്‍ അനുവദിക്കണം എന്ന നേരത്തെയുള്ള നിര്‍ദ്ദേശം കോടതി തള്ളി.
പകരം ജനന സമയത്ത് രേഖപ്പെടുത്തിയ ലിംഗഭേദം രേഖപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന നയം നടപ്പിലാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന് കോടതി അനുമതി നല്‍കി.
ലിംഗ സത്വത്തിനനുസരിച്ച് പുരുഷനെന്നോ, സ്ത്രീയെന്നോ, “X” എന്നോ തിരഞ്ഞെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന് നേരത്തെ കീഴ്ക്കോടതി പറഞ്ഞിരുന്നു.
ഈ ഉത്തരവ് സുപ്രീം കോടതി സ്വീകരിച്ചു. അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി ഉത്തരവിനെ പ്രശംസിച്ചു. രണ്ട് ലിംഗങ്ങളേയുള്ളുവെന്നു നീതിന്യായ വകുപ്പിലെ അഭിഭാഷകര്‍ ആ ലളിതമായ സത്യത്തിനായി പോരാടുന്നത് തുടരുമെന്നും പറഞ്ഞു.
രാജ്യത്ത് പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നിങ്ങനെ രണ്ട് ലിംഗ ഭേദങ്ങളെ മാത്രമേ അംഗീകരിക്കുവെന്നും കഴിഞ്ഞ ജനുവരിയില്‍ ട്രംപ് സര്‍ക്കാര്‍ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു അനുസൃതമായി പാസ്പോര്‍ട്ട് നിയമങ്ങള്‍ പരിഷ്ക്കരിക്കുകയും ചെയ്തു.

