ക്രിസ്ത്യാനികള്‍ക്കായുള്ള ഭക്ഷണ സഹായം സിറിയന്‍ വിമതര്‍ തട്ടിയെടുത്തു
സിറിയയില്‍ വിമത സേന അധികാരസ്ഥാനത്തേക്ക് എത്തിയതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടയില്‍ അവരെ ശാരീരികവും മാനസീകവുമായി തളര്‍ത്തിയ ഒരു സംഭവം അരങ്ങേറി.
പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കാമായിരുന്ന മാനുഷിക സഹായം ഐഎസ് അനുകൂല വിമത സേനയുടെ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു. ഇത് വംശീയ ഉന്മൂലനത്തിനു തുല്യമാണെന്ന് നിരീക്ഷണ ഗ്രൂപ്പുകള്‍ ആരോപിച്ചു.
ലോകമെമ്പാടുമുള്ള പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന യു.എസ്. ആസ്ഥാനമായുള്ള മിഷന്‍ സംഘടനയായ ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫിന്റെ പ്രവര്‍ത്തനം കഴിഞ്ഞ രണ്ടു വര്‍ഷമായി സിറിയയിലുണ്ട്.
രണ്ടാഴ്ച മുമ്പ് മിഷന്‍ സംഘടനാ ഗ്രൂപ്പ് ഭക്ഷണവും ആളുകള്‍ക്കുള്ള സാധനങ്ങളും വിവിധ പള്ളികളില്‍ എത്തിച്ചിരുന്നെന്നും അവയില്‍ നല്ലൊരു ശതമാനം ഇപ്പോള്‍ വിമതര്‍ പിടിച്ചെടുത്തതായും; ഇപ്പോള്‍ പാലായനം ചെയ്യുന്ന ക്രൈസ്തവര്‍ക്ക് വിതരണം ചെയ്യാനുള്ള അവശേഷിച്ചതും അപകടകരമായ സ്ഥിതിയില്‍ കൈമാറാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ജിസിആര്‍ പ്രസിഡന്റും സിഇഒയുമായ ഡേവിഡ് ക്യൂറി ക്രിസ്ത്യന്‍ മാധ്യമത്തോട് പറഞ്ഞു.
വിമതര്‍ മോഷ്ടിച്ച സാധനങ്ങള്‍ ഏകദേശം 20,000 ആളുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ഭക്ഷണ സാധനങ്ങളും വെള്ളുവും മരുന്നും മറ്റുമായിരുന്നതായി ക്യൂറി പറഞ്ഞു.
10 വര്‍ഷം മുമ്പ് സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചപ്പോള്‍ ക്രിസ്ത്യന്‍ ജന സംഖ്യ ഏകദേശം 10 ശതമാനമായിരുന്നു. അതായത് 15 ലക്ഷം പേര്‍.
എന്നാല്‍ ജിഹാദികളുടെ വര്‍ഷങ്ങളായുള്ള പോരാട്ടങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ശേഷം ആ സംഖ്യ വെറും 3 ലക്ഷം മാത്രമായി ചുരുങ്ങി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

