രണ്ടു മാസത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 96 ക്രൈസ്തവര്‍

രണ്ടു മാസത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 96 ക്രൈസ്തവര്‍

Africa Breaking News

രണ്ടു മാസത്തിനിടയില്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടത് 96 ക്രൈസ്തവര്‍

വര്‍ഷങ്ങളൈയി ക്രിസ്ത്യാനികളെ കശാപ്പ് ചെയ്യുന്ന നൈജീരിയായില്‍ 2 മാസത്തിനിടയില്‍ ജീവന്‍ നഷ്ടമായത് 96 വിശ്വാസികള്‍ക്ക്.

ഒക്ടോബര്‍ 22 മുതല്‍ ബെന്യു, തരാബ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. മുസ്ളീം ഫുലാനി ഇടയന്മാര്‍ നടത്തിയ അക്രമങ്ങളിലാണ് പ്രധാനമായും ക്രൈസ്തവര്‍ മരിച്ചത്.

2009-ല്‍ നൈജീരിയായില്‍ ഇസ്ളാമിക് ജിഹാദികള്‍ പിടിമുറുക്കിയതിനുശേഷം പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ ഫുലാനി, ബോക്കോഹറാം, ഇസ്ളാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക മുതലായ തീവ്രവാദി ഗ്രൂപ്പുകളാലാണ് കൊല ചെയ്യപ്പെട്ടത്.

ഡിസംബര്‍ 6-ന് തരാബയില്‍ ഫുലാനി തീവ്രവാദികള്‍ വീടുകളില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണങ്ങളില്‍ പാസ്റ്റര്‍ ക്ളെമന്റ് ആന്റണി, വിദ്യാര്‍ത്ഥി ടിറ്റിയെയും കൊലപ്പെടുത്തി.

ബെന്യുവില്‍ ഡിസംബര്‍ 1-ന് ലോഗോ കൌണ്ടിയിലെ ആസഗെ ഗ്രാമത്തില്‍ ചര്‍ച്ചിലേക്കു പോകുന്ന വഴിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 18 പേര്‍ വെടിയേറ്റു മരിച്ചു.

തോക്കു ധാരികളായ ഫുലാനി ഇടയന്മാരായ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നില്‍. ചിലരെ വെട്ടുകത്തി ഉപയോഗിച്ച് കശാപ്പ് ചെയ്തു. കൃഷിയിടങ്ങളിലെ വിളകള്‍ നശിപ്പിച്ചു.

നവംബര്‍ 24-ന് ബെന്യുവിലെ ലോഗോ കത്സിന അലാ കൌണ്ടിയില്‍ തുടങ്ങിയ ആക്രമണത്തില്‍ 30 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. അവര്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചു.

30 പേര്‍ക്ക് ജീവന്‍ നഷ്ടമായി. പ്രദേശവാസി ജോസഫ് അനവ പറഞ്ഞു. ഒക്ടോബര്‍ 22 മുതല്‍ അയിലാമോയില്‍ 15 പേരെയും ഉസര്‍ ഗ്രാമത്തില്‍ ആറ് പേരെയും ഭീകരര്‍ കൊലപ്പെടുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.