ഭരണമാറ്റം ഏകദേശം 40 ശതമാനം ഫ്രഞ്ച് യഹൂദന്മാര് യിസ്രായേലിലേക്ക് കുടിയേറുന്നു
ഫ്രാന്‍സില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര ഇടതുപക്ഷ ഹമാസ് അനുകൂല പാര്‍ട്ടി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ശേഷം ഏകദേശം 40 ശതമാനം ഫ്രഞ്ച് യഹൂദരും യിസ്രായേലിലേക്കുള്ള കുടിയേറ്റം പരിഗണിക്കുന്നുണ്ടെന്ന് യിസ്രായേലിന്റെ ഇമിഗ്രേഷന്‍ അബ്സോര്‍പ്ഷന്‍ ഡയസ്പോറ അഫയേഴ്സ് കമ്മറ്റി അറിയിച്ചു.
ഫ്രാന്‍സിനും പ്രത്യേകിച്ച് ഫ്രഞ്ച് യഹൂദ സമൂഹത്തിനും വലിയ രാഷ്ട്രീയ പ്രക്ഷുബ്ധത സൃഷ്ടിച്ചുകൊണ്ട് കഴിഞ്ഞ മാസം യൂറോപ്പിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ റാംസ്സെംബ്ളിമെന്റ് നാഷണല്‍ പാര്‍ട്ടി ആദ്യമായി ചരിത്ര വിജയം നേടി എന്നു മാത്രമല്ല പിന്നീട് തീവ്ര ഇടതുപക്ഷക്കാരായ ലാ ഫ്രാന്‍സ് ഇന്സൌമിസ് ജൂലൈ 7-ന് നടന്ന രാജ്യത്തെ ലെജിസ്ളേറ്റീവ് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു.
യിസ്രായേല്‍ മന്ത്രാലയ കമ്മറ്റി മല്കുന്ന പ്രസ്താവന പ്രകാരം പ്രാന്‍സിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികളും തീവ്ര ഇടതുപക്ഷ പാര്‍ട്ടികളും യഹൂദ വിരുദ്ധ നിലപാടില്‍ മുഴുതിയിരിക്കുകയാണെന്നും ഇന്നത്തെ ഫ്രഞ്ച് യഹൂദര്‍ തീവ്ര ഇടതുപക്ഷം അധികാരം ഏറ്റെടുക്കുന്നതില്‍ വലിയ ആശങ്കിലാണെന്നും പറയപ്പെടുന്നു.
ഒക്ടോബര്‍ 7-നു നടന്ന ഹമാസ് ആക്രമണത്തെ ഈ പാര്‍ട്ടികള്‍ അനുകൂലിക്കുകയും യിസ്രായേലിന്റെ തിരിച്ചടിക്കുശേഷം ഫ്രാന്‍സില്‍ യഹൂദര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
ഏതാണ്ട് 70 ശതമാനമം യഹൂദരും നിലവില്‍ ഫ്രാന്‍സില്‍ സുരക്ഷിതരാണെന്നു തോന്നുന്നതായി യിസ്രായേലിലെ ഫ്രഞ്ച് കുടിയേറ്റക്കാരെ സേവിക്കുന്ന ക്വാളിറ്റ ഓര്‍ഗനൈസേഷന്റെ സിഇഒ ഏരിയല്‍ കാന്‍ഡല്‍ പറഞ്ഞു.
ഇപ്പോള്‍ 40 ശതമാനം യഹൂദര്‍ യിസ്രായേലിലേക്കു മാറാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്നും ഏകദേശം 60,000 ആളുകള്‍ അടുത്ത ദിവസം യിസ്രായേലിലേക്ക് എത്തിച്ചേരുമെന്നും കാന്‍ഡല്‍ പറഞ്ഞു.

