ഒരു മാസത്തെ പ്രാര്‍ത്ഥനയും ഉപവാസവും: ടെന്നസി സംസ്ഥാനം പരസ്യമായി ദൈവത്തെ അന്വേഷിക്കുന്നു

ഒരു മാസത്തെ പ്രാര്‍ത്ഥനയും ഉപവാസവും: ടെന്നസി സംസ്ഥാനം പരസ്യമായി ദൈവത്തെ അന്വേഷിക്കുന്നു

Breaking News Top News USA

ഒരു മാസത്തെ പ്രാര്‍ത്ഥനയും ഉപവാസവും: ടെന്നസി സംസ്ഥാനം പരസ്യമായി ദൈവത്തെ അന്വേഷിക്കുന്നു

ദൈവത്തിന്റെ കരുണയുടെയും രോഗശാന്തിയുടെയും കരം തേടുന്നതിനായി ടെന്നസി സംസ്ഥാനത്തെ ജനങ്ങള്‍ ജൂലൈ മാസത്തില്‍ 31 ദിവസത്തെ പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമായിരിക്കുന്നു.

ടെന്നസി സംസ്ഥാനത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും കഴിയുന്നത്ര വേഗത്തില്‍ പ്രാര്‍ത്ഥിക്കാനായി ടെന്നസി ഭരണകൂടം ആഹ്വാനം ചെയ്യുന്ന പ്രമേയം അസംബ്ളിയില്‍ അവതരിപ്പിച്ചിരുന്നു.

ഈ പ്രമേയത്തില്‍ ഗവര്‍ണര്‍ സില്‍ ലീ ഒപ്പു വച്ചതോടുകൂടി ടെന്നസി ജനത പ്രാര്‍ത്ഥനയും ഉപവാസവും എന്ന ആഹ്വാനം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാ മഹത്വത്തിന്റെയും സ്രഷ്ടാവും രാജാവും എന്ന നിലയില്‍ ദൈവത്തിന് രാഷ്ട്രങ്ങളെയോ സംസ്ഥാനങ്ങളെയോ വിധിക്കാനും അനുഗ്രഹിക്കാനും അധികാരമുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. പ്രമേയം പ്രഖ്യാപിക്കുന്നു.

അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത്, മയക്കുമരുന്നുകള്‍ക്ക് അടിമകളായവര്‍, ഫെന്റനൈല്‍ പ്രതിസന്ധി, വളര്‍ത്തു പരിചരണത്തിലുള്ള കുട്ടികള്‍, സര്‍ക്കാര്‍ അഴിമതി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെയും രാജ്യത്തെയും ബാധിക്കുന്ന പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രാര്‍ത്ഥനയുടെ ആവശ്യകതയിലേക്ക് പ്രമേയം വിരല്‍ ചൂണ്ടുന്നു.

സംസ്ഥാനത്തുടനീളം ക്രൈസ്തവര്‍ പ്രാര്‍ത്ഥനിയിലായിരിക്കും. പാസ്റ്റര്‍മാരും, പുരോഹിതന്മാരും പൊതു ഉദ്യോഗസ്ഥന്മാരും ഒരുമിച്ച് ദൈവത്തെ അന്വേഷിക്കുവാന്‍ ജനത്തെ നയിക്കുന്നു.

മാഡിസണ്‍ കൌണ്ടി മേയര്‍ എ.ജെ. മാഡി, ജനപ്രതിനിധി ക്രിസ്ടോഡ്, നിരവധി കൌണ്ടി കമ്മീഷണര്‍മാര്‍, സിറ്റി കൌണ്‍സില്‍ അംഗങ്ങള്‍, നിയമപാലകര്‍, സ്കൂള്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ പരസ്യമായി ഒത്തുകൂടിയതും വാര്‍ത്തയായിട്ടുണ്ട്.

നീതി ജാതിയെ ഉയര്‍ത്തുന്നു, പാപമോ വംശങ്ങള്‍ക്ക് അപമാനം (സദൃ.14:34) എന്ന ബൈബിള്‍ വാക്യം ഉയര്‍ത്തിയാണ് ഉപവാസവും പ്രാര്‍ത്ഥനയും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.