ഓഫായിരിക്കുന്ന ഗ്യാസ് അടുപ്പും മീതെയ്ന്‍ വാതകം പുറന്തള്ളുമെന്ന് കണ്ടെത്തല്‍
ഓഫായിരിക്കുന്ന അവസ്ഥയില്‍പ്പോലും ഗ്യാസ് സ്റ്റൌവിന് അന്തരീക്ഷ താപനത്തിന് കാരണമാകുന്ന മീതെയ്ന്‍ വാതകം പുറന്തള്ളാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് അന്തരീക്ഷ താപവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
കാര്‍ബണ്‍ഡൈഓക്സൈഡിനേക്കാള്‍ വീര്യമേറിയ ഹരിതഗ്യാസ് വാതകമാണ് മീതെയ്ന്‍. അന്തരീക്ഷത്തില്‍ ഏറെ നാള്‍ ഇവയ്ക്ക് നിലനില്‍പ്പ് സാദ്ധ്യമല്ലെങ്കിലും പ്രത്യാഘാതം വളരെ വലുതാകുമെന്നാണ് വിലയിരുത്തല്‍ .
കാലിഫോര്‍ണിയായില്‍ 53 വീടുകളാണ് ഇതിനായി പഠനത്തിനുപയോഗിച്ചത്. നോബ് തിരിക്കുന്ന ഞോടിയിടയില്‍ എത്ര മീതെയ്ന്‍ ചോരും, പാചകം ചെയ്യുമ്പോള്‍ എത്രത്തോളം മീതെയ്ന്‍ പുറന്തള്ളുന്നു എന്നീ കാര്യങ്ങള്‍ പരിശോധിച്ചു. മുമ്പ് നടന്ന പഠനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗ്യാസ് സ്റ്റൌ ഓഫായിരിക്കുന്ന അവസ്ഥയില്‍ എത്ര അളവ് മീതെയ്ന്‍ പുറത്തുവിടുന്നുവെന്നതും പരിശോധനാ വിധേയമാക്കി.
പരിശോധനയില്‍ 80 ശതമാനം മീതെയ്നും പുറന്തള്ളപ്പെടുന്നത് സ്റ്റൌവ്വിനും ഗ്യാസ് പൈപ്പുകള്‍ക്കുമിടയിലുള്ള അയഞ്ഞ കപ്ളിങ്ങുകള്‍ , ഫിറ്റിംഗുകള്‍ എന്നിവയിലൂടെയാണെന്ന് കണ്ടെത്തി. ഗ്യാസ് സ്റ്റൌവ്വിന്റെ കാലപ്പഴക്കമോ, പുതുമയോ ഒന്നും മീതെയ്ന്‍ ചോര്‍ച്ചയെ ബാധിച്ചില്ല. ചോര്‍ച്ചയില്‍ വാതകം സ്ഥിരത പ്രകടിപ്പിച്ചതായും കണ്ടെത്തി.
സ്റ്റൌവ്വിലൂടെ ചോരുന്ന വാതകത്തിന്റെ 1.3 ശതമാനവും അന്തരീക്ഷത്തിലെത്തുകയും ചെയ്യുന്നുണ്ട്. ഇത് അന്തരീക്ഷ താപനത്തിനു വഴിയൊരുക്കുന്നു.

