2000 വര്‍ഷത്തിനിടെ ആദ്യമായി ടെമ്പിള്‍ മൌണ്ടില്‍ യഹൂദ പുരോഹിതന്മാര്‍ രണ്ട് അപ്പം വഴിപാട് നടത്താന്‍ ശ്രമിച്ചു.
യെരുശലേം: യഹൂദ ഉല്‍സവമായ ഷാറൂട്ടി (പെന്തക്കോസ്തു) നെക്കുറിച്ചുള്ള അപൂര്‍വ്വവും തന്ത്രപരവുമായ ഒരു നീക്കത്തില്‍ ഒരു കൂട്ടം യഹൂദ പുരോഹിതന്മാര്‍ (കൊഹാനിം) യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന ഇപ്പോഴത്തെ സ്ഥലമായ ടെമ്പിള്‍ മൌണ്ടില്‍ കയറി പുരാതന യാഗപീഠം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പരമ്പരാഗത രണ്ട് അപ്പം യാഗം അര്‍പ്പിക്കാന്‍ ശ്രമിച്ചു.
ജൂണ്‍ 2-നു തിങ്കളാഴ്ചയായിരുന്നു സംഭവം. എഡി 70-ല്‍ രണ്ടാം യെരുശലേം ദൈവാലയം നശിപ്പിക്കപ്പെട്ടതിനുശേഷം ടെമ്പിള്‍ മൌണ്ടിലെ ആദ്യത്തെ യാഗപീഠ ശുശ്രൂഷയാണിതെന്ന് പുരോഹിതര്‍ പറയുന്നു.
ടെമ്പിള്‍ മൌണ്ട് പ്രസ്ഥാനവുമായി ബന്ധമുള്ളവരും ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റുമായ റബ്ബി യിസ്രായേല്‍ ഏരിയലിന്റെ ഹലാഹിക് മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചതുമായ ഈ സ്ഥലം പുരോഹിത വസ്ത്രം ധരിച്ച് യിസ്രായേല്‍ പോലീസിന്റെയും ഇസ്ളാമിക് വഖഫ് അധികാരികളുടെയും നിര്‍ദ്ദേശങ്ങളെ വകവെയ്ക്കാതെ ആചാരം നിര്‍വ്വഹിച്ചതായാണ് റിപ്പോര്‍ട്ട്.
ദൃക്സാക്ഷികളുടെ അഭിപ്രായത്തില്‍ പുരോഹിതന്‍ ഒരു ആചാരപരമായ പാത്രം ഉപയോഗിച്ച് തന്റെ കൈയ്യും കാലുകളും വിശുദ്ധീകരിച്ചു. തുടര്‍ന്ന് വഖഫ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ച് സ്ഥലത്തേക്ക് കൊണ്ടുവന്ന ഒരു സഹായിയില്‍നിന്ന് രണ്ട് അപ്പങ്ങള്‍ സ്വീകരിച്ചു.
തോറ നിയമപ്രകാരം നിര്‍ദ്ദേശിക്കുന്നതുപോലെ പുരോഹിതന്‍ അപ്പങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ ഇവരെ പോലീസ് നീക്കം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ലേവ്യ പുസ്തകം 23-ന്റെ 15-17 വരെ വാക്യങ്ങളില്‍ കല്‍പ്പിച്ചിരിക്കുന്നതുപോലെ അപ്പം ഉയര്‍ത്തിയിരുന്നുവോ അതോ അല്‍പം മുമ്പ് ആചാരം നിര്‍ത്തിവച്ചോ എന്നതിനെക്കുറിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളുണ്ട്.
വഴിപാട് നടത്താന്‍ ശ്രമിച്ചതിനുശേഷം റബ്ബി ഏരിയല്‍ വളരെ വികാരഭരിതനായി പരമ്പരാഗത ഷെഹെച്ചെയാനു അനുഗ്രഹം ചൊല്ലി പങ്കെടുത്തവരെ ഈ നിമിഷത്തിലെത്താന്‍ പ്രാപ്തരാക്കിയതിനു ദൈവത്തിനു നന്ദി പറഞ്ഞു.
ജനക്കൂട്ടം ആമേന്‍ പറഞ്ഞു. പുരോഹിതരുടെ പ്രവര്‍ത്തിയെ പ്രശംസിച്ചുകൊണ്ട് റിട്ടേണിംഗ് ടു ദ മൌണ്ട് എന്ന പ്രസ്ഥാനം ഒരു പ്രസ്താവന പുറത്തിറക്കി.
2000 വര്‍ഷത്തിനിടെ ആദ്യമായി ക്ഷേത്ര ശുശ്രൂഷ പുതുക്കിയ പ്രവര്‍ത്തകരെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.

