ജയില്‍ അഴികള്‍ക്കു പിന്നില്‍ രൂപാന്തിരം; 170 തടവുകാര്‍ സ്നാനമേറ്റു

ജയില്‍ അഴികള്‍ക്കു പിന്നില്‍ രൂപാന്തിരം; 170 തടവുകാര്‍ സ്നാനമേറ്റു

Breaking News USA

ജയില്‍ അഴികള്‍ക്കു പിന്നില്‍ രൂപാന്തിരം; 170 തടവുകാര്‍ സ്നാനമേറ്റു

അമേരിക്കയിലെ കലാലയ കാമ്പസുകള്‍ മുതല്‍ തീരദേശ ബീച്ചുകള്‍, ജയിലറകള്‍ വരെയും സുവിശേഷത്തിന്റെ കാറ്റു വീശുന്ന അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

യേശുക്രിസ്തുവിനുവേണ്ടി ആളുകള്‍ ജീവിതം നല്‍കുമ്പോള്‍ ദൈവത്തിന്റെ ആത്മാവ് ചലിക്കുന്നുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ ടെന്നസിയിലെ ഗാലറ്റണിലുള്ള സമ്മര്‍ കൌണ്ടി ജെയില്‍ ഉല്‍പ്പെടെയുള്ള അഴികള്‍ക്കു പിന്നിലും ഈ സുവിശേഷ പരിവര്‍ത്തനം ഫലം കണ്ടു.

യേശുക്രിസ്തുവുമായുള്ള പുതിയൊരു ബന്ധം, തങ്ങളുടെ ഹൃദയങ്ങളില്‍ സംഭവിച്ച മാറ്റം പരസ്യമായി പ്രഖ്യാപിക്കാന്‍ ചെറിയ ജയിലിനുള്ളില്‍ പുരുഷന്മാരും സ്ത്രീകളും കടമയോടെയാണ് തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നത്.

ഇവിടെ സമ്മര്‍ കൌണ്ടി ജയിലില്‍ ജീവിതം രൂപാന്തിരപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഡസന്‍ കണക്കിനു തടവുകാരെ ഉള്‍പ്പെടുത്തി വളരെ സവിശേഷമായ എന്തോ ഒന്ന് നടക്കുന്നു. ജെയില്‍ അഡ്മിനിസ്ട്രേറ്റര്‍ ജെറി സ്കോട്ട് മാദ്ധ്യമങ്ങളോടു പറഞ്ഞു.

വര്‍ഷം മുഴുവനും തടവുകാര്‍ക്കിടയില്‍ സുവിശേഷം പങ്കുവെച്ചതിന്റെ ഫലമായി മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച ജീവിതങ്ങളെ സ്നാനപ്പെടുത്തുന്നതിനായി ലോങ് ഹോളോ ചര്‍ച്ചും ജയില്‍ ജീവനക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ചെയ്ത കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി തടവുകാരില്‍ ഓരോരുത്തരും ഉടന്‍ ജയില്‍ വിടും. എന്നിരുന്നാലും സ്നാനങ്ങള്‍ ഒരു പുതിയ തുടക്കമായി വര്‍ത്തിക്കുന്നു.

യേശുവിനെ അനുഗമിക്കാനും അനുസരിക്കാനും അവര്‍ പ്രതിജ്ഞാബദ്ധരാകുന്നു എന്നതാണ് വാസ്തവം. ഇതൊരു ധീരമായ പ്രവര്‍ത്തിയാണ്. ലോങ് ഹോളോ ചര്‍ച്ചിലെ ഡാനി സ്പാനോ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.