ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കിരിന് നിര്‍ദ്ദേശം നല്‍കി.
പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചവര്‍ക്ക് വിവാഹ മോചനം അനുവദിക്കണം. മറ്റു സമുദായങ്ങളില്‍ വിവാഹമോചനത്തിനു ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ നിയമ പ്രകാരം രണ്ടു വര്‍ഷം വേര്‍പിരിഞ്ഞു കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഇത് ഭരണഘടനയിലെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്നും ജസ്റ്റിസുമാരായ വിക്രംജിത്ത്സെന്നും, എ.എം. സപ്റേയും അഭിപ്രായപ്പെട്ടു.
1869-ലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തിലെ സെക്ഷന്‍ 10 എ (1) നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ആല്‍ബര്‍ട്ട് ആന്റണി എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. കേരളം, കര്‍ണാടക ഹൈക്കോടതികള്‍ രണ്ടു വര്‍ഷമെന്നത് ഒരു വര്‍ഷമായി കുറച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
വിവിധ ഹൈക്കോടതികള്‍ കാലാവധി കുറച്ചിട്ടും നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണു തയ്യാറാകാത്തതെന്നു സുപ്രീം കോടതി ചോദിച്ചു.

