മുതിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍

മുതിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍

Health

മുതിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍

പയറു വര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുതിര. ഹോഴ്സ്ഗ്രാം എന്നറിയപ്പെടുന്ന ഇത് കുതിരയ്ക്കു നല്‍കുന്ന പ്രധാനപ്പെട്ട ഒരു ഭക്ഷണം കൂടിയാണ്. പ്രോട്ടീന്‍, കാല്‍സ്യം, ധാതുക്കള്‍, ഫൈബറുകള്‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍, ഫോസ്ഫറസ്, അയണ്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ് മുതിര. ദഹനം മെച്ചപ്പെടുത്താന്‍ പറ്റിയ നല്ലൊരു ധാന്യമാണിത്. ഇതില്‍ അടങ്ങിയ ഭക്ഷ്യ നാരുകള്‍ ബവല്‍ മൂവ്മെന്റ് മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.

ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം ആവശ്യമാണ്. അതുകൊണ്ട് ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് മുതിര. മുതിരയിലെ കോംപ്ളക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ സാവധാനത്തിലെ ദഹിക്കു.

ഇതുമൂലം രക്തത്തിലേക്ക് കൃത്യമായ തോതില്‍ മാത്രം ഗ്ളൂക്കോസ് പുറന്തള്ളപ്പെടുന്നു. ഇത് ഏറെനേരം ഊര്‍ജ്ജനിലയും സ്റ്റാമിനയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമാണ് മുതിര.

മുതിരയില്‍ പോളിഫിനോളുകളും ഫ്ളവനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പിനെ കത്തിച്ചു കളയാന്‍ സഹായിക്കുകയും ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

അതുപോലെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ല ഒരു ഔഷധമാണ് മുതിര. മുതിരയിലെ നാരുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. അത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മഗ്നീഷ്യവും മുതിരയില്‍ അടങ്ങിയിട്ടുണ്ട്.

ഇതുമൂലം ഹൈപ്പര്‍ ടെന്‍ഷനുള്ള സാധ്യത കുറയ്ക്കുന്നു. മുതിരയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ രക്തക്കുഴലുകളിലെ ഓക്സീകരണ നാശം തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.